കൊച്ചി: നിപ്പയെന്ന വിപത്ത് കേരളത്തെ ഭീതിയിലാഴ്ത്തുമ്പോഴും മറുമരുന്നിനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. നിപ്പയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വാക്‌സിന്‍ കണ്ടെത്തിയ രണ്ട് കമ്പനികള്‍ക്ക് കൊയലീഷന്‍ ഫോര്‍ എപിഡെമിക്ക് പ്രിപ്പയര്‍ഡ്‌മെസ് ഇന്നവേഷന്‍സ്(സിഇപിഐ) 170 കോടി രൂപയാണ് ഗവേഷണത്തിനായി അനുവദിച്ചത്. മരുന്ന് മൃഗങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചതിനെ തുടര്‍ന്ന് മനുഷ്യരിലും ഉപയോഗിയ്ക്കാന്‍ പര്യാപ്തമായ രീതിയില്‍ അതിനെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
പ്രഫ്ക്ടസ് ബയോ സയന്‍സ്, എമര്‍ജെന്‌റ് ബയൊസോലൂഷന്‍സ് എന്ന രണ്ട് അമേരിക്കന്‍ കമ്പനികള്‍ക്കാണ് പണം കൈമാറിയത്. ഏറെ മാരകമായ ഹെന്‍ഡ്ര വൈറസിനും ഇത് ഫലപ്രദമെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു. പരീക്ഷണം പൂര്‍ത്തിയാക്കാന്‍ കുറച്ച് കൂടി സമയമെടുക്കും. എബോള വൈറസ് വ്യാപകമായതോടെയാണ് ഗവേഷണ രംഗത്ത് ഊര്‍ജം പകരാന്‍ സിഇപിഐ സംഘടന രൂപം കൊണ്ടത്.
Post Your Comments