മുംബൈ ; വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയതിന് ഗ്രൂപ്പ് അഡ്‌മിനെ യുവാവ് സംഘം ചേര്‍ന്ന് ആക്രമിച്ച ശേഷം മൂര്‍ച്ചയേറിയ ആയുധം കൊണ്ട് പരിക്കേൽപ്പിച്ചു. മുംബൈ അഹമ്മദ് നഗര്‍ സ്വദേശി ശിവാജി ഭോറാണ് മൂന്ന് പേരുടെ ആക്രമത്തിനിരയായത്. ഇയാൾ ഇപ്പോൾ ആശുപത്രിയില്‍ ചികിത്സയിലാണ്.
മേയ് 17നാണ് സംഭവം. അഹമ്മദ് നഗറിലെ കാര്‍ഷിക കോളേജ് വിദ്യാര്‍ത്ഥിയായ ചൈതന്യ കോളേജിലെ കുട്ടികളെ ഉള്‍പ്പെടുത്തി വാട്സ്‌ആപ്പ് ഗ്രൂപ്പ് ആരംഭിച്ചു. ശിവാജിയും അതിൽ അഡ്മിനായിരുന്നു. അടുത്തിടെ കോളേജ് വിട്ടുപോയ സച്ചിന്‍ ഗഡാക്കിനെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയതോടെ പ്രശ്നങ്ങൾ തുടങ്ങി. തുടർന്ന് ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയത് തനിക്കേറ്റ അപമാനമായി തോന്നിയ സച്ചിന്‍ കൂട്ടുകാരുടെ സഹായത്തോടെ ശിവാജിയെ ആക്രമിക്കുകയായിരുന്നു.
ആഴത്തില്‍ പരിക്കേറ്റ ശിവാജിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇയാളെ പിന്നീട് പൂനെയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ കേസ് എടുത്തു അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Also read ; നിക്കി ഹാലിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശനം ഉയരുന്നു
Post Your Comments