ദിവസങ്ങളോളം കടലില്‍ അകപ്പെട്ട ഇന്ത്യന്‍ മത്സയ്ബന്ധന തൊഴിലാളികള്‍ക്ക് രക്ഷകരായത് പാക്കിസ്ഥാന്. ബോട്ടിന്റെ എഞ്ചിന് തകരാറുമൂലം കടലില്‍ അകപ്പെട്ടവര്‍ക്ക് വൈദ്യസഹായമെത്തിച്ചിരിക്കുകയാണ് പാക്കിസ്ഥാന്. ഒമ്പത് ദിവസമായി ഇന്ത്യന്‍ തൊഴിലാളികള്‍ കടലില്‍ പെട്ടു പോവുകയായിരുന്നു. കൈവശമുണ്ടായിരുന്ന ഭക്ഷണവും വെള്ളവും തീര്‍ന്ന് അവശനിലായിലായിരുന്നു മത്സ്യബന്ധന തൊഴിലാളികള്‍.
ഇന്ത്യയില്‍ നിന്നും ഒരു ബോട്ടുപോലും തങ്ങളുടെ രക്ഷയ്ക്ക് എത്തിയില്ലെന്ന് ഇവര്‍ പറയുന്നു, 12 മത്സ്യബന്ധന തൊഴിലാളികളാണ് കടലില്‍ അകപ്പെട്ടത്. ഇവരെ കണ്ടെത്തിയ പാക്കിസ്ഥാന് നേവി സഹായിക്കുകയായിരുന്നു. ഭക്ഷണവും വെള്ളവും വൈദ്യ സഹായവും പാക്കിസ്ഥാന് നേവി നല്കി. കൂടാതെ ബോട്ട് നന്നാക്കാനായി തൊഴിലാളികളെ പാക്കിസ്ഥാന് സേന സഹായിക്കുകയും ചെയ്തു.
Pakistan Navy Ship ALAMGIR (Oliver Hazard Perry Class Frigate) while conducting Maritime Security Operations (MSOs) in Gulf of Aden undertook successful rescue operation of a stranded Indian fishing dhow “ST MARYS”. The boat which sailed from Indian port of Colochel pic.twitter.com/FFLzfZolfp
— Pakistan Navy (@PakistanNavyNHQ) April 29, 2018
Post Your Comments