തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാന്‍ സംസ്ഥാനസർക്കാരിന്റെ അടിയന്തിര സഹായം. സർക്കാർ അഞ്ചു ലക്ഷം രൂപ ലിഗയുടെ സഹോദരിക്ക് കൈമാറും. മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാനും തീരുമാനിച്ചു. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്
also read:ലിഗയുടെ മരണം ആത്മഹത്യയോ, കൊലപാതകമോ? പോലീസ് കണ്ടെത്തൽ ഇങ്ങനെ
പനത്തുറയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ലിഗയുടെതാണെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹത്തിലുണ്ടായിരുന്ന അടിവസ്ത്രത്തിലെ ബ്രാന്‍റ് നെയിം ലിഗയുടെ രാജ്യത്തെ കമ്പനിയുടേതാണ്, മൃദദേഹത്തിനരികില്‍നിന്ന് ലഭിച്ച സിഗരറ്റ് പാക്കറ്റും തലമുടിയിലെ സാമ്യവുമാണ് പോലീസിനെ ഈ നിഗമനത്തിൽ എത്തിച്ചത്. കൂടാതെ സംഭവ സ്ഥലത്തേക്ക് ലിഗ നടന്നുപോകുന്നതിന്‍റെ സി സി ടി വി ദൃശ്യങ്ങളും പൊലീസിന് ലഭ്യമായിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ യോഗം ഇന്ന് ചേരും യോഗത്തിന് ശേഷം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറും.
Post Your Comments