Latest NewsNewsIndia

പോസ്‌കോ നിയമഭേദഗതി വെറുതെയാകുമോ? കത്വ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന്‌ വാര്‍ത്ത പ്രചരണം

ജമ്മുകശ്മീര്‍: രാജ്യമൊന്നാകെ ഞെട്ടിയ സംഭവമായിരുന്നു കത്വയില്‍ എട്ട് വയസുകാരി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ടത്. സംഭവത്തിലെ പ്രതികളെ രക്ഷിക്കാനായി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ജനരോക്ഷം കടുത്തതോടെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് ശക്തമായി തന്നെയാണ് പോലീസ് മുന്നോട്ട് പോകുന്നത്. ഇതിനിടെ കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് വാര്‍ത്തയും വീഡിയോയും പ്രചരിച്ചിരുന്നു. ഇതിനെതിരെ പോലീസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരം വാര്‍ത്തകളും വീഡിയോകളും യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒരുപാട് അകലെയാണെന്നാണ് പോലീസ് പറയുന്നത്.

also read: കത്വാ പീഡനം; കേസില്‍ പ്രതികള്‍ക്കെതിരെയുള്ള നിര്‍ണായക തെളിവുകള്‍ ലഭിച്ചു

സംഭവത്തില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് എട്ട് പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇതില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും. സംഭവത്തില്‍ ആറ് പേര്‍ പ്രതികളാണെന്നാണ് പ്രദേശത്തെ ജനങ്ങള്‍ പറയുന്നത്. സിബിഐ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. സംഭവത്തിലെ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ച രണ്ട് ബിജെപി മന്ത്രിമാര്‍ക്കെതിരെയും നടപടിവേണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button