Latest NewsNewsIndia

കത്വ പെണ്‍കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി

മലപ്പുറം: കത്വയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്കെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയവര്‍ക്കെതിരെ നടപടി കർശനമാക്കുന്നു. പ്രതിഷേധത്തില്‍ ബാലികയുടെ ​ചിത്രവും പേരും ഉപയോഗിച്ചവര്‍ക്കെതിരെ പോക്സോ നിയമപ്രകാരം നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് പോലീസ്.

Read Also: പിതാവിന്റെ നിരന്തര പീഡനത്തെ തുടര്‍ന്ന് 13 വയസുകാരി ആത്മഹത്യ ചെയ്തു

വാട്സ്‌ആപ്പില്‍ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെയും നടപടിയുണ്ട്. വാട്സ് ആപ്പില്‍ കുട്ടിയുടെ ചിത്രം പ്രചരിപ്പിച്ച്‌ മൂന്ന് പേര്‍ക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. അതേസമയം സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്‌ത വ്യാജ ഹര്‍ത്താല്‍ ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തില്‍ മനുഷ്യാവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button