വാരാപ്പുഴ ; പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചു. സംസ്കാരം ഇന്ന് തന്നെ നടത്തും. സംഭവവുമായി ബന്ധപെട്ടു ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്ത പൊലീസുകാരെ സസ്പെൻഡ് ചെയ്തു. എആർ ക്യാംപിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സന്തോഷ്, ജിതിൻ കുമാർ,സുമേഷ് എന്നിവരാണ് സസ്പെൻഷനിലായത്. എസ്ഐക്കെതിരെ തത്കാലം നടപടിയില്ല.
വീടാക്രമണത്തെത്തുടർന്നു വാസുദേവൻ തൂങ്ങി മരിച്ച സംഭവത്തിലാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെത്തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെറുകുടൽ പൊട്ടി ആന്തരിക രക്തസ്രാവം ഉണ്ടായതാണു മരണ കാരണമെന്നു ഡോക്ടർമാർ പറഞ്ഞിരുന്നു. കൂടാതെ ശ്രീജിത്തിനെ പോലീസ് ക്രൂരമായി മർദിച്ചെന്നു ശ്രീജിത്തിന്റെ അമ്മയും ആരോപിച്ചിരുന്നു.
Also read ;ശ്രീജിത്തിന്റെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുന്നു
Post Your Comments