Latest NewsNewsInternational

ചോറും പച്ചക്കറികളും മാത്രം കഴിക്കാം, മറ്റെന്തു കഴിച്ചാലും സോഫിയയുടെ ജീവന്‍ പോകും

വ്യത്യസ്തമായ ആഹാരങ്ങള്‍ കഴിക്കാന്‍ താത്പര്യപ്പെടുന്നവരാണ് മനുഷ്യര്‍. ജീവിതത്തില്‍ ഉടനീളം ഒരേ ആഹാരരീതി പിന്തുടരുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല. എന്നാല്‍ ഇത്തരം ഒരു അവസ്ഥയിലാണ് സോഫിയ. ചോറും പച്ചക്കറികളും മാത്രമാണ് കഴിക്കാനാവുക. മറ്റ് എന്തെങ്കിലും കഴിച്ചാല്‍ അപ്പോള്‍ തന്നെ മരണം സംഭവിക്കും.

ഒന്നരലക്ഷം പേരില്‍ ഒരാള്‍ക്ക് മാത്രം കണ്ടുവരുന്ന മാസ്റ്റ് സെല്‍ ആക്ടിവേഷന്‍ സിന്‍ഡ്രോം എന്ന രോഗമാണ് സോഫിയയ്ക്ക്. ഒട്ടുമിക്ക ആഹാര സാധനങ്ങളോടുമുള്ള അലര്‍ജിയാണ് ഈ രോഗം. മറ്റെന്ത് ആഹാരം കഴിച്ചാലും ഉടന്‍ അലര്‍ജി പ്രശ്നങ്ങള്‍ സംഭവിക്കുകയും ചൊറിച്ചിലും അസ്വസ്ഥതകളും ആരംഭിക്കുകയും ചെയ്യും. ദേഹം തടിച്ചു വീര്‍ക്കുക, ചുണ്ടുകള്‍ ചുവന്നു വീര്‍ക്കുക, ദേഹമാസകലം ചൊറിയുക എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. ആകെ കഴിക്കാനാവുക ചോറും പച്ചക്കറികളും മാത്രമാണ്.

ലണ്ടനില്‍ ഡിസൈനറായി ജോലി ചെയ്യുകയാണ് സോഫിയ. 2014 വരെ വളരെ ആരോഗ്യവതിയായിരുന്നു. ഏത് ആഹാരം വേണമെങ്കിലും കഴിക്കാമായിരുന്നു. എന്നാല്‍ പെട്ടെന്നാണ് സോഫിയുടെ ആരോഗ്യം ഇങ്ങനെയായത്. കണക്റീവ് ടിഷ്യൂ ഡിസോര്‍ഡര്‍ ആയ ഇടിഎസ് എന്ന അവസ്ഥയും ഹൃദയത്തെ ബാധിക്കുന്ന POTTS എന്ന അവസ്ഥയുമാകാം ഇതിനു കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശരീരത്തിലെ രക്തധമനികള്‍ പുറത്തുനിന്നുള്ള വസ്തുക്കളെ പ്രതിരോധിക്കാന്‍ ഉണ്ടാക്കുന്ന കെമിക്കല്‍ റിയാക്ഷനുകള്‍ ആണ് സോഫിയുടെ രോഗത്തിന്റെ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button