തിരുവനന്തപുരം: സ്കൂള്‍ പ്രവേശനത്തിന് മതമില്ലെന്ന് വ്യക്തമാക്കിയ കുട്ടികളുടെ കണക്കുകൾ ഇങ്ങനെ. 1234 പേർ മാത്രമാണ് ഇത്തരത്തിൽ സ്കൂളിൽ പ്രവേശനം നേടിയത്. കുട്ടികളുടെ കണക്ക് ശേഖരിക്കുന്ന സമ്പൂര്‍ണ സോഫ്റ്റ്വെയറിന്റെ നിയന്ത്രണമുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എജ്യുക്കേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അന്‍വര്‍ സാദത്താണ് കണക്ക് പുറത്തുവിട്ടത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
read also: കേരളം മാറുന്നു: സ്കൂളുകളില്‍ ജാതി- മത കോളം പൂരിപ്പിക്കാതെ പ്രവേശനം
1.24 ലക്ഷം കുട്ടികള്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ ജാതിയും മതവുമില്ലാതെ പ്രവേശനം നേടിയെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിയമസഭാ മറുപടി വന്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ സഭയില്‍ സമര്‍പ്പിച്ച കണക്കുകള്‍ അബദ്ധം നിറഞ്ഞതാണെന്ന് വ്യക്തമാക്കി സ്കൂളുകള്‍ തന്നെ രംഗത്ത് വന്നതോടെ വിദ്യാഭ്യാസ വകുപ്പ് വെട്ടിലായിരുന്നു. ഇതെ തുടര്‍ന്നാണ് കൈറ്റ് കുട്ടികളുടെ എണ്ണം സംബന്ധിച്ച് വീണ്ടും പരിശോധന നടത്തിയത്.
പുതിയ കണക്ക് പ്രകാരം കേവലം 748 പേര് മാത്രമാണ് മതമില്ലാത്തവര്‍ (േനാണ് റിലീജിയസ്)എന്ന് രേഖപ്പെടുത്തിയത്. മതം ബാധകമല്ല (നോട്ട് അപ്ലിക്കബിള്‍) എന്ന് രേഖപ്പെടുത്തിയത് 486 പേര് മാത്രവും. ഇൗ രണ്ട് ഗണത്തിലുള്ളവരെ പരിഗണിച്ചാല്‍ 1234 പേര് മാത്രമാണ് മതമില്ലെന്ന് വ്യക്തമാക്കി പ്രവേശനം നേടിയവര്‍.
122662 പേരാണ് ജാതി രേഖപ്പെടുത്താതെ പോയവര്‍. മതം രേഖപ്പെടുത്തുകയും ജാതി രേഖപ്പെടുത്താതിരിക്കുകയും ചെയ്തത് 119865 പേരുണ്ട്. 1750 ആണ് മതത്തിന്റെ കോളം തെരഞ്ഞെടുക്കാതിരുന്നവരുടെ എണ്ണം. മതവും ജാതിയും രേഖപ്പെടുത്താതിരുന്നത് 1538 പേരുമുണ്ട്. ഇതില്‍ നോണ്‍ റിലീജ്യസ് എന്ന ഒാപ്ഷന്‍ സെലക്ട് ചെയ്തവരെയും മതം ബാധകമല്ല എന്ന് സെലക്ട് ചെയ്തവരെയും മാത്രമേ മതരഹിതര്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്താനാകൂ എന്നാണ് കൈറ്റ് അധികൃതര്‍ തന്നെ നല്കുന്ന വിശദീകരണം.
Post Your Comments