കാലിഫോര്‍ണിയ: യുവാവിന്റെ കൈയിലെ ഐഫോണ്‍ കണ്ട് തോക്കെന്ന് തെറ്റിദ്ധരിച്ചു. പോലീസ് കറുത്ത വര്‍ഗക്കാരനെ വെടിവെച്ച് കൊന്നു. സ്വന്തം വീട്ടുമുറ്റത്ത് വെച്ചാണ് പോലീസ് ഇയാളെ വെടിവെച്ച് കൊന്നത്. ഇയാൾ കൊല്ലപ്പെട്ട ശേഷമാണ് ഇയാളുടെ പക്കൽ ഉണ്ടായിരുന്നത് ഐഫോണ്‍ ആണെന്ന് കണ്ടെത്തിയത്. ഹെലികോപ്റ്ററില്‍ യുവാവിനെ പിന്തുടര്‍ന്ന പൊലീസ് 20 തവണയാണ് വെടിയുതിര്‍ത്തത്. സംഭവം നടക്കുമ്ബോള്‍ മുത്തശ്ശന്‍റെയും മുത്തശ്ശിയുടേയും വീടിന്‍റെ മുറ്റത്തായിരുന്നു കൊല്ലപ്പെട്ട സ്റ്റീഫന്‍ ക്ളാര്‍ക്ക്. സംഭവത്തെ തുടർന്ന് വൻ പ്രതിഷേധമാണ് ഉയരുന്നത്.
also read:വീട്ടില്‍ നിന്ന് വിളിച്ചിറക്കി പ്രമുഖ നടിയെ വെടിവെച്ച് കൊന്നു
പൊലീസിന് ലഭിച്ച ടെലിഫോണ്‍ കോളിനെ തുടര്‍ന്ന് ഇന്‍ഫ്രാറെഡ് കാമറയുള്ള ഹെലികോപ്റ്ററുമായി യുവാവിനെ പിന്തുടരുകയായിരുന്നു. തങ്ങളുടെ കാറിന്‍റെ വിന്‍ഡോ ആരോ ഉടക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പരാതി. അയല്‍പക്കത്തെ വീട്ടുമതില്‍ ചാടിക്കടന്ന് തന്‍റെ വീട്ടിലേക്ക് ഓടിക്കയറുന്ന ക്ളാര്‍ക്കിനെക്കണ്ട് അക്രമിയാണെന്ന് പൊലീസ് തെറ്റിദ്ധരിക്കുകയായിരുന്നു.
കൈവശമുള്ള തോക്കുപയോഗിച്ച് ആക്രമിക്കാന്‍ ഒരുങ്ങുകയാണെന്ന് തെറ്റിദ്ധരിച്ചാണ് യുവാവിനെ പൊലീസ് വെടിവെച്ചതെന്ന് അധികൃതര്‍ വിശദീകരിച്ചു.
Post Your Comments