കൊച്ചി: സീറോ മലബാർ ഭൂമിയിടപാട് കേസിൽ ഫാദർ ജോർജ് ആലഞ്ചേരിക്കെതിരെ പരസ്യ പ്രതിഷേധവുമായി വൈദികർ. സംഭവത്തിൽ ആലഞ്ചേരി രാജി വെക്കണമെന്നാണ് സഹമെത്രാന്മാരുടെ ആവശ്യം. ജോസ് പുത്തൻവീട്ടിലും, സെബാസ്റ്റിയൻ എടയന്ത്രത്തും കർദിനാളിനെ കാണും. ശേഷം വൈദിക സമിതിയുടെ ആവശ്യം കർദിനാളിനെ അറിയിക്കും. വൈദികർ ബിഷപ്പ് ഹൗസിൽ പ്രതിഷേധ യോഗം ചേരും.
also read:കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു
ഭൂമി ഇടപാടില്‍ ഹൈക്കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ച സാഹചര്യത്തിലാണ് പരസ്യപ്രതിഷേധവുമായാണ് വൈദികര്‍ രംഗത്തെത്തിയിരിക്കുന്നത്. മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ.ജോഷ് പൊതുവ, ഫാ. വടക്കുമ്പാടന്‍, ഇടനിലക്കാരനായ സജു വര്‍ഗീസ് എന്നീ നാലുപേര്‍ക്കെതിരേ അന്വേഷണം നടത്താനാണ് ഹൈക്കോടതി പൊലീസിനോട് നിര്‍ദേശിച്ചത്. ഭൂമി ഇടപാട് സംബന്ധിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പൊലീസ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് കര്‍ദിനാളിന്റെ അഭിഭാഷകന്‍ കോടതിയില്‍ നിലപാടെടുത്തത്. സംഭവത്തിൽ ഫാദർ ജോർജ് ആലഞ്ചേരി രാജി വെക്കണമെന്നാണ് വൈദികരുടെ ഇപ്പോഴത്തെ ആവശ്യം
Post Your Comments