പത്തനംതിട്ട : ഫെയ്സ്ബുക്കില്‍ വിഎസ് അച്ചുതാനന്ദന്റെയും സംസ്ഥാന യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിന്റെയും ചിത്രങ്ങള്‍ അപകീര്‍ത്തികരമായി പ്രച്ചരിപ്പിച്ചതിന്റെ പേരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അങ്ങത്തെ പാര്‍ട്ടിയുടെ അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
ഒരു പ്രസിദ്ധീകരണത്തിന്റെ കവര്‍ചിത്രം അടിസ്ഥാനമാക്കി ഇരുവരുടെയും ചിത്രങ്ങള്‍ വ്യാജമായി പ്രചരിപ്പിച്ചെന്നു കണ്ടെത്തിയാണ് ഇരവിപേരൂര്‍ ഏരിയ കമ്മിറ്റിയുടെ നടപടി. പാര്‍ട്ടി തലത്തിലുള്ള അന്വേഷണത്തിനു ശേഷം തുടര്നടപടിയെടുത്തേക്കും കര്‍ഷക സംഘം ഭാരവാഹി കൂടിയാണ് നടപടിയ്ക്ക് വിധേയനായ ആള്.
പ്രചാരണത്തിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസ് സൈബര്‍ സെല്ലില്‍ പരാതി നല്കി. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ബിജെപിയുമായി രഹസ്യധാരണ പുലര്‍ത്തിയെന്ന പരാതിയില്‍ പാര്‍ട്ടി നടത്തിയ അന്വേഷണത്തിലും ഇയാള്‍ കുറ്റക്കാരനാണെന്നും കണ്ടെത്തിയിരുന്നു.
Post Your Comments