Gulf

മരുന്നുകൾക്ക് വില കുറച്ച് ഈ ഗൾഫ് രാജ്യം

കുവൈറ്റ് സിറ്റി ; കുവൈറ്റിൽ ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹിന്റെ ഉത്തരവു പ്രകാരം 313 മരുന്നുകളുടെ വില കുറച്ചു. മരുന്നുവില ഏകീകരിക്കാനുള്ള ജിസിസി തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണു നടപടി. ഇതുപ്രകാരം മരുന്നുകൾക്കും ഉപകരണങ്ങൾക്കും 12–14% വിലക്കുറവ് ഉണ്ടാകുമെന്നും തീരുമാനം വഴി മരുന്നു വിതരണക്കാരുടെയും വിൽ‌പനക്കാരുടെയും ലാഭവിഹിതത്തിൽ കുറവുണ്ടാകില്ലെന്നും മന്ത്രാലയത്തിലെ മെഡിസിൻസ് ആൻഡ് മെഡിക്കൽ സപ്ലൈസ് വിഭാഗം അസിസ്റ്റൻ‌റ് അണ്ടർസെക്രട്ടറി ഡോ.യൂസഫ് അൽ ദുവൈരി അറിയിച്ചു. അതേസമയം ഇതിനകം 3126 ഇനം മരുന്നുകൾക്കും ഉപകരണങ്ങൾക്കും വില കുറച്ചതായി മന്ത്രാലയത്തിലെ മരുന്നുവില നിർണയവിഭാഗം മേധാവി ഹിബ അൽ ഷൈജി പറഞ്ഞു. കുവൈത്തിൽ വിൽ‌പനയ്ക്ക് അംഗീകാരമുള്ള 5414 ഇനം മരുന്നുകളാണുള്ളത്. 86% വരെ വിലക്കുറവ് ഏർപ്പെടുത്തിയ മരുന്നുവരെ ഇക്കൂട്ടത്തിലുണ്ട്.

ALSO READ ;ദുബായില്‍ പോയിട്ടില്ല; എങ്കിലും ഈ മലയാളിക്ക് ദുബായ്‌ ഭാഗ്യദേവതയുടെ കോടികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button