ജർമനി: ഇഷ്ട പങ്കാളിയെ വരമായി തരുന്ന മരം. സംഭവം ജർമനിയിലാണ് , നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കഥ തന്നെ ഇതിന് പുറകിലുണ്ട്. 1891ൽ നടന്ന ആ സംഭവമാണ് ഈ മരത്തിന്റെ ചരിത്രം മാറ്റിയെഴുതിയതെന്നു പറയാം. മിന്ന എന്ന പെണ്കുട്ടി ചോക്ലേറ്റ് നിർമാണത്തൊഴിലാളിയായിരുന്ന വിഹെല്മുമായി അടുപ്പത്തിലായി. എന്നാൽ, മിന്നയുടെ പിതാവ് ഈ ബന്ധത്തെ എതിർത്തു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചകൾക്കുള്ള എല്ലാ സഹാചര്യങ്ങളും ഇല്ലാതാക്കി.
എന്നാൽ എല്ലാ സാഹചര്യത്തേയും അവർ മറികടന്നു. അവർ പരസ്പരം കത്തുകളെഴുതി അത് ഓക് മരത്തിനെ പൊത്തിൽ ഒളിപ്പിച്ചു. അങ്ങനെ അവർ പ്രണയം തുടർന്നു. ഒരിക്കൽ ഈ വഴിയും പിടിക്കപ്പെട്ടു. അന്ന് എല്ലാം അവസാനിക്കുമെന്ന് കരുതി. എന്നാൽ മറിച്ചാണ് സംഭവിച്ചത്. അവരുടെ പ്രണയം മനസിലാക്കിയ വീട്ടുകാർ അവരുടെ വിവാഹത്തിന് സമ്മതിച്ചു. ആ മരച്ചുവട്ടിൽവെച്ച് അവർ വിവാഹിതരായി. അതോടെ ഓക് മരവും പ്രണയത്തിന്റെ പ്രതീകമായി.
also read:സ്വീറ്റ് മെലന്‍ കഴിക്കാമോ? ഖത്തറിന്റെ ലാബ് ടെസ്റ്റ് റിസള്‍ട്ട് അറിയാം
ഇതോടെ മനസിലുള്ള സങ്കൽപ്പങ്ങളും ഇഷ്ടങ്ങളും വിവരിച്ച് ആളുകൾ കത്തെഴുതി ഇയുറ്റിനിലെ ഈ ഓക് വൃക്ഷത്തിന്റെ മരപ്പൊത്തിലിടുന്നതു പിന്നീടങ്ങോട്ടു പതിവായി. മരം കാണാൻ വരുന്നവർ മരപ്പൊത്തിൽനിന്നു തനിക്കു ചേരുന്നതെന്നു തോന്നുന്ന ആളുടെ കത്തെടുത്ത് മടങ്ങും. മറുപടിക്കത്തെഴുതാൻ. ഇത് ഇന്നും തുടരുന്നു. അതു മാത്രമല്ല ,ഓക് വൃക്ഷത്തിനു വരുന്ന കത്തുകൾ ശേഖരിച്ചു മരപ്പൊത്തിലിടാൻ മാത്രമായി ഒരു പോസ്റ്റ്മാനെയും നിയമിച്ചു. ഓക് മരം ജർമനിയിൽ ഉള്ളവർക്ക് ഇന്നും വിശ്വാസത്തിന്റെയും പ്രണയത്തിന്റെയും അടയാളമാണ്.
Post Your Comments