സുജിത്:
മണിക് സര്‍ക്കാര്‍ ദരിദ്രനാണ്, മണിക് സര്‍ക്കാര്‍ പാവാണ്, മണിക് സര്‍ക്കാര്‍ മാണിക്യമാണ്, അതാണ്, ഇതാണ്, മത്തങ്ങയാണ്…!! ത്രിപുരയില്‍ നാണംകെട്ട് തോറ്റത് മുതല്‍ മാധ്യമ-സൈബര്സേനക്കാരുടെ രോദനം സഹിക്കാന്‍ വയ്യ. ഇരുപത് വര്‍ഷമായി സര്‍ക്കാര്‍ ചെലവില്‍ എല്ലാവിധ സുഖസൗകര്യങ്ങളോടും ജീവിക്കുന്ന മഹാനാണ് മണിക് സര്‍ക്കാര്‍. സ്വന്തമായി വീടില്ല, സര്‍ക്കാര്‍ ബംഗ്ലാവുണ്ട്. സ്വന്തമായി കാറില്ല, ഔദ്യോഗിക വാഹനങ്ങളുണ്ട്. ത്രിപുരയില്‍നിന്ന് കല്‍ക്കത്തക്കും ദല്ഹിക്കുമൊക്കെ ട്രെയിനില്‍ യാത്ര ചെയ്യും. പാവങ്ങളുടെ മുഖ്യമന്ത്രിയെന്ന് പത്രത്തില്‍ ഫോട്ടോ സഹിതം വാര്‍ത്ത വരും. അതേ സമയം സംസ്ഥാനത്ത് നാല്‍പ്പത് കിലോമീറ്റര്‍ ദൂരം പോലും സഞ്ചരിക്കണമെങ്കില്‍ പാവങ്ങളുടെ പടത്തലവന് ഹെലികോപ്ടര്‍ നിര്‍ബന്ധമാണ്. വിവരാവകാശ നിയമപ്രകാരം ലഭിച്ച പത്ത് കോടി രൂപയുടെ ഹെലികോപ്ടര്‍ ബില്ലുകള്‍ ബിജെപി പുറത്തുവിട്ടിരുന്നു. ബിജെപിയുടെ സുനില്‍ ദിയോധര്‍ ഇതിനേക്കാള്‍ ദരിദ്രനാണ് സഖാക്കളെ..
മണിക് സര്‍ക്കാര്‍ ദരിദ്രനാണ്. അതിലേറെ ദരിദ്രരാണ് അന്നാട്ടിലെ ജനങ്ങള്‍. പകുതിയിലേറെ കുടുംബങ്ങളും ദാരിദ്രരേഖക്ക് താഴെ. മുഖ്യമന്ത്രി എങ്ങനെ ജീവിക്കുന്നു എന്നതിനേക്കാള്‍ തങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ എന്ത് ചെയ്തുവെന്നാണ് അവര്‍ പരിശോധിച്ചത്. എല്ലാവരും മുഖ്യമന്ത്രിയല്ലാത്തതിനാല് മണിക് സര്‍ക്കാരിനെപ്പോലെ ജീവിക്കുക സാധ്യമല്ലല്ലോ. ത്രിപുരയില്‍ ഇറങ്ങിയപ്പോള്‍ ആദ്യം കണ്ട കാഴ്ച അഗര്‍ത്തല വിമാനത്താവളത്തില്‍ ടിക്കറ്റെടുത്ത് വിമാനം കാണാന്‍ കാത്തിരിക്കുന്ന ഇരുനൂറോളം പേരെയാണ്. മൂന്ന് മണിക്കൂറിന് അമ്പത് രൂപയാണ് നിരക്ക്. വിമാനം കാണുന്നത് വലിയ വിനോദമാകുന്ന സമത്വസുന്ദര നാടാണ് ത്രിപുര.
ഇരുപത് വര്‍ഷമായി സര്‍ക്കാര്‍ പ്രതിനിധീകരിക്കുന്ന ധാന്‍പൂര്‍ മണ്ഡലത്തില്‍ ഒരു കോളേജ് പോലുമില്ല. കോര്‍പ്പറേറ്റുകളുടെ നിതാന്ത ശത്രുവെന്നൊക്കെ പറയുമെങ്കിലും ചിട്ടി തട്ടിപ്പ് നടത്തിയ റോസ് വാലി കമ്പനിക്ക് എല്ലാവിധ സഹായസഹകരണങ്ങളും അദ്ദേഹം നല്കി. വനവാസികളുടെ ഭൂമി കമ്പനി കയ്യേറിയതിന് കൂട്ടുനിന്നു. തൊഴിലുറപ്പുള്‍പ്പെടെ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വ്യാപക ക്രമക്കേടുണ്ട്. മതിയായ യോഗ്യതയില്ലാത്തതിനാല്‍ പതിമൂവായിരത്തിലേറെ അധ്യാപകരുടെ നിയമനങ്ങളാണ് ഹൈക്കോടതി റദ്ദാക്കിയത്. കണക്കെടുത്താല്‍ അങ്ങനെ ഒരുപാടുണ്ട്. മണിക് മഹത്വം പാടിയിരിക്കുന്ന മാധ്യമങ്ങളുള്ള കേരളത്തിലിതൊന്നും വാര്‍ത്തയാവില്ല.
ഫോട്ടോ 1. അഗര്‍ത്തലയില്‍ നിയമസഭാമന്ദിരത്തിന് മുന്നിലുള്ള ചേരി
ഫോട്ടോ 2. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ കഠാലിയ എന്ന ചെറു ടൗണില്‍ റോഡിന് അഭിമുഖമായി നിര്‍മ്മിച്ച മൂത്രപ്പുര. ഉത്തരേന്ത്യയിലെ കക്കൂസ് എണ്ണാന്‍ നടക്കുന്ന കമ്മികള്‍ക്ക് സമര്‍പ്പിക്കുന്നു
ഫോട്ടോ 3, 4. ചെങ്കല്‍പ്പണയിലെ തൊഴിലാളികളുടെ ജീവിതം
Post Your Comments