മുംബൈ: പ്രശസ്ത നടി ശ്രീദേവിക്ക് രാജ്യത്തിന്റെ വിട. ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാനായി തെരുവീഥികളിൽ കാത്തു നിൽക്കുന്നത്. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ചടങ്ങുകൾ ആരംഭിച്ചു. വിലാപയാത്രയായാണ് അന്തിമ യാത്ര തുടങ്ങിയത്. സ്പോർട്സ് ക്ലബ്ബിന്റെ ഒരു ഗേറ്റിലൂടെ പ്രമുഖരെയും മറ്റൊരു ഗേറ്റിലൂടെ ആരാധകരെയും പ്രവേശിപ്പിച്ചു.
എത്തിയവരിൽ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു. പൊതുദർശനം അവസാനിപ്പിക്കുമ്പോഴും ഗേറ്റിനു പുറത്ത് ആയിരങ്ങൾ കാത്തുന്നിന്നു. തങ്ങളുടെ പ്രിയ താരത്തോടുള്ള സ്നേഹം എത്രയെന്നു തെളിയിക്കുന്നതായിരുന്നു ജനപ്രവാഹം.
Post Your Comments