വാഷിങ്ടണ്‍: അമേരിക്കയിൽ ഇനി തോക്ക് വാങ്ങുന്നത് അത്ര എളുപ്പമുള്ള കാര്യമാകില്ല. ഇനി തോക്ക്
വാങ്ങണമെങ്കിൽ അതിനുള്ള സാഹചര്യവും വ്യക്തമാക്കേണ്ടിവരും. നിലവിലുള്ള പരിശോധനക്ക് പുറമെയാണ് സാഹചര്യ പരിശോധന നടത്തുക. തോക്ക് വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന തോക്കു നിയമത്തെ കുറിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ച നടത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു. ഫ്ലോറിഡയിലെ സ്കൂളില്‍ 17 പേരുടെ മരണത്തിന് വഴിവെച്ച വെടിവെപ്പിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. വെടിവെപ്പില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഇതിന് മുൻപ് 2012ല്‍ കണേറ്റിക്കട്ടിലെ വിദ്യാലയത്തില്‍ നടന്ന വെടിവെപ്പില്‍ 26 പേര് കൊല്ലപ്പെട്ടിരുന്നു. ഈ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്ത് കര്‍ശനമായ തോക്കുനിയമം കൊണ്ടു വരണമെന്നതിനെ അനുകൂലിക്കുന്നവരാണ് മൂന്നില്‍ രണ്ട് അമേരിക്കക്കാരുമെന്ന് മാധ്യമങ്ങള്‍ നടത്തിയ അഭിപ്രായ സര്‍വെയില്‍ കണ്ടെത്തിയിരുന്നു. ഭൂരിഭാഗം പേരും എ.ആര്-15 പോലുള്ള സെമി ഓട്ടോമാറ്റിക് ആയുധങ്ങള്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്ന പക്ഷക്കാരാണ്.
read more:പെന്‍ഷന്‍ക്കാർക്ക് ഇനി ആശ്വസിക്കാം; കുടിശ്ശിക വിതരണം ഇന്ന് മുതല്‍
Post Your Comments