ചെന്നൈ: പോലീസ് പിടിയിൽ നിന്ന് രക്ഷപെട്ട മലയാളിയായ ഗുണ്ടാ നേതാവ് ബിനു കോടതിയിൽ കീഴടങ്ങി. കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ തമിഴ്നാട് പൊലീസ് ഉത്തരവിട്ട സാഹചര്യത്തിലാണ് ബിനു കീഴടങ്ങിയത്. പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ബിനു മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ പ്രചരിപ്പിക്കുന്ന കഥകൾ തെറ്റാണെന്നും പിറന്നാള്‍ ആഘോഷിക്കാന്‍ എത്തണമെന്ന് സുഹൃത്ത് പറഞ്ഞതിനാലാണ് ചെന്നൈയിലേക്ക് എത്തിയതെന്നും ബിനു പറയുന്നു.
ഇവിടെ എത്തിക്കഴിഞ്ഞപ്പോഴാണ് ഇത്രയും ആളുകൾ ഇവിടെ പിറന്നാൾ ആഘോഷത്തിന് എത്തിയ വിവരം പോലും താനറിയുന്നത്. ഇതിലൊന്നും തനിക്ക് യാതൊരു പങ്കുമില്ല. ആരോഗ്യ പ്രശ്നങ്ങള്‍ മൂലം രണ്ടു വര്‍ഷം മുമ്പ് ചെന്നൈയില്‍ നിന്നും താൻ പോയി. മറ്റു ബന്ധങ്ങള്‍ ഒന്നും തനിക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍, പൊലീസ് തന്നെ വേട്ടയാടി കൊണ്ടിരുന്നു. പിറന്നാൾ ആഘോഷത്തിനിടെ താൻ രക്ഷപ്പെട്ടെങ്കിലും പോലീസിന്റെ വേട്ടയാടൽ മൂലം താൻ കീഴടങ്ങുകയായിരുന്നു.
കാഞ്ചീപുരം അതിര്‍ത്തി പ്രദേശമായ മലയംപക്കത്തെ ഒരു ഷെഡിൽ കഴിഞ്ഞ ചൊവ്വാഴ്ച്ച ബിനുവിന്റെ ജന്മദിനാഘോഷത്തില് പങ്കെടുക്കാന്‍ വന്ന 73 ഗുണ്ടകളെ സാഹിസക നീക്കത്തിലൂടെ പൊലീസ് പിടികൂടിയിരുന്നു. 1994ല്‍ തമിഴ്നാട്ടിലെത്തിയ തൃശൂര്‍ സ്വദേശിയായ ബിന്നി പാപ്പച്ചനാണ് ഗുണ്ട ബിനു (45) എന്ന പേരില്‍ അറിയപ്പെടുന്നത്. പതിനഞ്ചാം വയസില്‍ ചെന്നൈയിലെത്തിയ ബിനു എട്ട് കൊലപാതക കേസുകളടക്കം 25ലധികം ക്രമിനില്‍ കേസുകളില്‍ പ്രതിയാണ്.
Post Your Comments