ന്യൂ ഡൽഹി ; പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത പത്മഭൂഷണ്‍ ബഹുമതിക്ക് അര്‍ഹനായി. മാര്‍ത്തോമ സഭയുടെ വലിയ മെത്രാപ്പോലീത്തയാണ് അദ്ദേഹം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മേല്പ്പട്ട സ്ഥാനത്തിരിക്കുന്ന വ്യക്തികൂടിയാണ് മാര്‍ ക്രിസോസ്റ്റം.
പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയ്ക്ക് പത്മവിഭൂഷൺ. ഭാരതീയ വിചാരകേന്ദ്രം അദ്ധ്യക്ഷന്‍ പി. പരമേശ്വരനും പത്മവിഭൂഷൺ പുരസ്കാരത്തിന് അര്‍ഹനായി. കേരളത്തിലെ ആധുനിക ഹിന്ദുനവോത്ഥാന രംഗത്തെ ദാര്‍ശനിക ആചാര്യനാണ് പരമേശരന്‍. പ്രശസ്ത കവി വയലാര്‍ രാമവര്‍മ്മയുള്‍പ്പെടെയുള്ള പ്രമുഖര്‍ ഇദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു.
അതേസമയം വനമുത്തശി എന്നറിയപ്പെടുന്ന വിതുര സ്വദേശി ലക്ഷ്മി കുട്ടി അമ്മയ്ക്ക് പത്മശ്രീ (നാട്ടുവൈദ്യം). എം ആർ രാജഗോപാലിന് പത്മശ്രീ (സാന്ത്വന ചികിത്സ) ലഭിച്ചു.
Read also ; മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയ്ക്ക് പത്മഭൂഷണ്‍
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments