വിവാഹമോതിരം നാലാം വിരലില്‍ ധരിയ്ക്കുന്നത് ഒരു പ്രവണതയായി മാറിയിരിക്കുകയാണ്. ഇതിനു പിന്നിൽ പല കാരണങ്ങളും ഉണ്ട്. പ്രധാനമായും സംസ്കാരത്തിന്റെ ഭാഗമായിയാണ് എങ്ങനെ ചെയ്യുന്നത്. സാധാരണയായി ഇടതുകൈയ്യിലെ നാലാമത്തെ വിരലിലാണ് വിവാഹമോതിരം ധരിക്കുന്നത്.
ചൈനക്കാരുടെ വിശ്വാസപ്രകാരം കൈയ്യിലെ വിരലുകളെല്ലാം കുടുംബത്തിന്റെ ഓരോ ഭാഗത്തെയാണ് സൂചിപ്പിക്കുന്നത്. പെരുവിരല്‍ കുടുംബത്തേയും ചൂണ്ടു വിരല്‍ കൂടപ്പിറപ്പുകളേയും നടുവിരല്‍ നിങ്ങളേയും മോതിരവിരല്‍ ജീവിതപങ്കാളിയേയും ചെറുവിരല്‍ കുട്ടികളേയുമാണ് സൂചിപ്പിക്കുന്നത്. എന്നാൽ ഗ്രീക്കുകാർ സ്‌നേഹത്തിന്റെ അടയാളമായാണ് നടുവിരലിനെ കാണുന്നത്.
ഇടതുകൈയ്യുടെ നാലാം വിരലിൽ നിന്നും ഒരു ഞരമ്പ് ഹൃദയവുമായി ബന്ധിപ്പിക്കുന്നുണ്ട് എന്നാണ് ഇവരുടെ വിശ്വാസം. അതുകൊണ്ടാണ് ഈ വിരലില്‍ സ്‌നേഹത്തിന്റെ പ്രതീകമായ വിവാഹ മോതിരം അണിയാന്‍ കാരണം. സാധാരണയായി നമ്മള്‍ വലതുകൈ ഉപയോഗിക്കുമ്പോള്‍ മധ്യവിരലിന് പരിക്ക് പറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടാണ് പലരും ഇടതുകൈയ്യുടെ നാലാം വിരൽ മോതിരവിരലായി ഉപയോഗിക്കുന്നത്. വിവാഹ മോതിരം സുരക്ഷിതമായി ഇരിയ്ക്കാന്‍ ഏറ്റവും പറ്റിയ വിരല്‍ നാലാം വിരല്‍ തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ഇടതു കൈയ്യുടെ നാലാം വിരല്‍ മോതിരവിരലായി ഉപയോഗിക്കുന്നത്.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments