ഹൂസ്റ്റന്‍: ഇന്ത്യയില്‍ നിന്നും ദത്തെടുത്തു കൊണ്ടുപോയി അമേരിക്കയില്‍ വെച്ച് കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസെന്ന കുരുന്നിന്റെ ദുരന്തം തിരിച്ചറിഞ്ഞ് അമേരിക്കന്‍ നീതിന്യായ സംവിധാനം. ഈ സാഹചര്യത്തിലാണ് വളര്‍ത്തച്ഛനെതിരെ കൊലക്കുറ്റം ചുമത്തുന്നത്. വിചാരണയില്‍ കുറ്റം തെളിഞ്ഞാല്‍ മരണ ശിക്ഷ വെസ്ലിക്ക് കിട്ടാന്‍ സാധ്യത ഏറെയാണ്. മരണ ശിക്ഷയോ മരണം വരെ പരോളില്ലാത്ത തടവോ ആകും ശിക്ഷ. അതായത് കുറ്റം തെളിഞ്ഞാല്‍ ഈ കൊച്ചിക്കാരന് പുറംലോകം കാണാനാവില്ല.
വളര്‍ത്തമ്മയായ വെസ്ലിക്കെതിരെ കുട്ടിയെ ഉപേക്ഷിച്ചെന്ന കുറ്റമാണ് ഇപ്പോള്‍ ചുമത്തിയിട്ടുള്ളത്. എന്നാല്‍ തുടരന്വേഷണത്തിനൊടുവില്‍ ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താനും സാധ്യതയുണ്ട്. ഷെറിന്‍ മാത്യൂസ് വധവുമായി ബന്ധപ്പെട്ട്, മലയാളിദമ്പതികളായ വെസ്ലി മാത്യൂസിനും സിനിക്കും എതിരെ കടുത്ത നിലപാടുമായി കോടതി. ഷെറിന്‍ മാത്യൂസിനെതിരെ കോടതി കൊലക്കുറ്റം ചുമത്തി. വളര്‍ത്തമ്മയായ സിനിക്കെതിരെ കുട്ടിയെ ഉപേക്ഷിച്ച കുറ്റവും ചുമത്തി. ഇതോടെ ഇരവരും വലിയ ശിക്ഷയ്ക്ക് വിചാരണ നേരിടേണ്ടി വരും.
വെസ്ലിയും സിനിയും ഷെറിനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു എന്ന് നേരത്തെ തെളിഞ്ഞിരുന്നു. കൊല്ലപ്പെടുന്നതിനുമുന്‍പ് ഷെറിന്‍ പല തവണ ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന വിദഗ്ധ റിപ്പോര്‍ട്ടും ഇതിന് കരാണമായിരുന്നു. ഡാളസിലെ കോടതിയാണ് പൊലീസ് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുത്തത്. മതിയായ പരിഗണന കിട്ടാതെ അപമാനത്തിനും ശാരീരിക വേദനകള്‍ക്കും ഇരയാകുന്ന ടെക്സാസിലെ അനേകം കുട്ടികളില്‍ ഒരാളായാണ് ഷെറിനെ റിച്ചാര്‍ഡ്സണ്‍ പൊലീസ് പരിഗണിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതികള്‍ക്ക് മതിയായ ശിക്ഷ വാങ്ങി കൊടുക്കുമെന്നും വിശദീകരിക്കുന്നു. സിനിയ്ക്കെതിരെ പൊലീസിന് പല നിര്‍ണ്ണായക തെളിവുകളും കിട്ടിയിട്ടുണ്ട്.
നിലവില്‍ ലഭിച്ച തെളിവുകള്‍ അനുസരിച്ചാണ് കുട്ടിയെ ഉപേക്ഷിച്ചെന്ന കുറ്റം ചുമത്തിയിരിക്കുന്നത്. കുട്ടിയെ കൊല്ലാന്‍ ഭര്‍ത്താവിന് കൂട്ടു നിന്നോ എന്നത് പൊലീസ് പരിശോധിക്കുന്നുണ്ട്. നിലവില്‍ സിനിക്കെതിരെ രണ്ട് മുതല്‍ 20വര്‍ഷം വരെ തടവു കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. 10000 ഡോളര്‍ വരെ പിഴയും ശിക്ഷയായി വിധിക്കാന്‍ സാധ്യതയുണ്ട്. വീടിന് ഒരു കിലോമീറ്റര്‍ അകലെ കലുങ്കിനടയില്‍നിന്നു കണ്ടെടുത്ത മൃതദേഹം ഷെറിന്റെതാണെന്ന് ഉറപ്പായ സാഹചര്യത്തിലാണു വെസ്ലി മാത്യൂസ് മൊഴി മാറ്റിയത്. 2016 സെപ്റ്റംബറിനും 2017 ഫെബ്രുവരിക്കും ഇടയില്‍ നടത്തിയ നിരവധി എക്സറെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഷെറിന് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന കാര്യം പുറംലോകമറിഞ്ഞത്.
ഷെറിന്‍ മാത്യൂസിന്റെ തുടയെല്ല്, കാല്‍മുട്ട് എന്നിവയ്ക്ക് പൊട്ടലുകളുണ്ടായിരുന്നുവെന്നാണ് ഡോക്ടര്‍ സ്ഥിരീകരിച്ചിരുന്നു ഇവകൂടാതെ ശരീരത്തിന്റെ പലഭാഗങ്ങളിലും മുന്‍പ് പരുക്കേറ്റതിന്റെ പാടുകളുമുണ്ടായിരുന്നുവെന്നും ഡോകടര്‍ പറയുന്നു. ഷെറിനെ ഇന്ത്യയില്‍നിന്നു ദത്തെടുത്തതിനു ശേഷം പല തവണയായാണു മുറിവുകളും പൊട്ടലുകളും ഉണ്ടായതെന്നും കണ്ടെത്തിയിട്ടുണ്ട്.കുട്ടിയെ ക്രൂരമായി പരുക്കേല്‍പ്പിച്ചു എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണു അറസ്റ്റ് ചെയ്തത്. അതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് കൊലയാണ് നടന്നതെന്ന് വ്യക്തമായത്.
ഷെറിന്‍ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലിസിനെ നയിച്ചതു വെസ്ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റില്‍നിന്നു ലഭിച്ച ഡിഎന്‍എ സാംപിളുകളാണ്. വീട്ടില്‍ വച്ചുതന്നെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണു പൊലിസ്. വീട്ടില്‍നിന്ന് അഞ്ചു മൊബൈല്‍ ഫോണുകള്‍, മൂന്നു ലാപ്ടോപ്, ഒരു ടാബ്, ഒരു ക്യാമറ എന്നിവ പിടിച്ചെടുത്തിട്ടുത്തിരുന്നു. പാലു കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നാണു ആദ്യമൊഴി. അന്നു വെസ്ലിയെ അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തില്‍ വിട്ടിരുന്നു. കുട്ടിയെ കാണാതാവുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നുവെന്നാണ് സിനി മാത്യൂസ് പൊലീസിന് മൊഴി നല്‍കിയത്.
ആദ്യം കുട്ടിയെ കാണാതായതിനെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു വളര്‍ത്തച്ഛന്‍ പറഞ്ഞത്. പാല്‍ കുടിക്കാത്തതിനാല്‍ വീട്ടിന് പുറത്തു നിര്‍ത്തി പിന്നീട് കുട്ടിയെ കണ്ടില്ലെന്നായിരുന്നു മൊഴി. എന്നാല്‍ മൃതദേഹം കണ്ടെടുത്തതോടെ മൊഴി മാറ്റി. നിര്‍ബന്ധിച്ച് പാല്‍കുടിപ്പിച്ചപ്പോഴാണ് ഷെറിന്‍ മരിച്ചതെന്നായിരുന്നു വെസ്ലി മൊഴി നല്‍കിയത്. ഷെറിനിന്റെ മരണവുമായി ബന്ധപ്പെട്ട് ദമ്പതികള്‍ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യം ഉണ്ടായതോടെയായിരുന്നു ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ ഏഴിനായിരുന്നു ഡാലസിലെ വീട്ടില്‍ നിന്നും മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസിനെ കാണാതാവുന്നത്. ഒക്ടോബര്‍ 22 ന് വീടിന് ഒരു കിലോമീറ്റര്‍ അപ്പുറത്ത് നിന്ന് ഷെറിനിന്റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ഒരു ഓര്‍ഫനേജില്‍ നിന്നായിരുന്നു ഷെറിനെ ദമ്ബതികള്‍ ദത്തെടുത്തത്. കുട്ടിയെ അപായപ്പെടുത്തിയെന്ന കേസിലാണ് ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടി മരിച്ചതിന്റെ തലേദിവസം വൈകീട്ട് ഷെറിനെ വീട്ടിലാക്കി നാലു വയസ്സുള്ള സ്വന്തം കുട്ടിയുമായി ദമ്പതികള്‍ റസ്റ്റോറന്റില്‍ പോയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് മുമ്പ് ഷെറിന് ശാരീരിക ഉപദ്രവം ഏല്‍ക്കേണ്ടി വന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഒക്ടോബര്‍ എഴിനു രാവിലെ ഷെറിന്റെ മുറിയില്‍ ഷെറിനില്ലാതെ പരിഭ്രാന്തനായി ഇരിക്കുന്ന വെസ്ലിയെ സിനി കണ്ടതായും രാവിലെ അഞ്ച് മണിയോടെയാണ് ഷെറിനെ കാണാതായതായി ശ്രദ്ധയില്‍പ്പെട്ടതെന്നായിരുന്നു ഇരുവരുടെയും മൊഴി. എന്നാല്‍ എട്ട് മണിയോടെയാണ് കുഞ്ഞിനു വേണ്ടി തിരച്ചില്‍ ആരംഭിച്ചതെന്ന സാക്ഷി മൊഴി ഇരുവരെയും പ്രതിരോധത്തിലാക്കിയിരുന്നു.
ഒക്ടോബര്‍ എഴിനു രാവിലെ വെസ്ലി സ്വന്തം വാഹനത്തില്‍ ഷെറിന്റെ മൃതദേഹം പൊതിഞ്ഞെടുത്ത് കലുങ്കിനടിയില്‍ കൊണ്ടു പോയി ഒളിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഷെറിന്‍ മാത്യൂസ് മരിച്ചത് നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ചപ്പോഴാണെന്ന് വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ് മൊഴി നല്‍കിയിരുന്നത്. കുട്ടിയെ ക്രൂരമായി പരുക്കേല്‍പ്പിച്ചു എന്നത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് വെസ്ലിയെ അറസ്റ്റ് ചെയ്തത്. വടക്കന്‍ ടെക്സസിലെ റിച്ചര്‍ഡ്സണിലെ വീട്ടില്‍നിന്നാണു ഷെറിനെ കാണാതായത്. വീട്ടില്‍ വച്ചുതന്നെ മരണം നടന്നുവെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വെസ്ലിക്കെതിരെ കൊലക്കുറ്റം ചുമത്തുന്നത്. ഒക്ടോബര്‍ ഏഴിനാണ് വീട്ടില്‍നിന്നു ഷെറിനെ കാണാതായത്. 22-ന് ഒരു കിലോമീറ്റര്‍ ദൂരെ കലുങ്കിനടയില്‍ മൃതദേഹം കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Post Your Comments