ഐ എസ് ആര് ഓയ്ക്ക് ഇത് ചരിത്രനേട്ടം. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ എസ് ആര് ഒ) നൂറാമത് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. കാര്ട്ടാസാറ്റ് 2 ഉള്‍പ്പടെ 31 ഉപഗ്രഹങ്ങളോടെയാണ് പിഎസ്എല്‍വി – സി40 ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്. ആറ് വിദേശ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ഇതില്‍ പെടും.
ശ്രീഹരികോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും 9.29നാണ് പേടകം കുതിച്ചുയര്‍ന്നത്. ഐ എസ് ആര് ഒയുടെ 42ാം ദൗത്യമാണിത്.
കാര്‍ട്ടോസാറ്റ്-രണ്ട് ശ്രേണിയില്‍പ്പെട്ട മൂന്നാമത്തെ ഉപഗ്രഹത്തിനൊപ്പം വിദേശ രാജ്യങ്ങളില്‍നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളുമാണ് പി എസ് എല്‍ വി- സി40ല്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഈ ശ്രേണിയില്‍പ്പെട്ട ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണത്തിനായുള്ള കാര്‍ട്ടോസാറ്റിന് 710 കിലോഗ്രാമും മറ്റു ഉപഗ്രഹങ്ങള്‍ക്ക് മൊത്തം 613 കിലോഗ്രാമുമാണ് ഭാരം. യു.എസ്, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന് എന്നീ രാജ്യങ്ങളുടേതാണ് ചെറു ഉപഗ്രഹങ്ങള്‍.
Post Your Comments