തിരുവനന്തപുരം: തെറ്റുകള്‍ ഏറ്റുപറഞ്ഞ് മാപ്പു ചോദിച്ച് ഫേസ്ബുക്ക്. കണ്ടന്റ് വ്യൂവേഴ്സ് വിദ്വേഷം വളര്‍ത്തുന്ന പോസ്റ്റുകള്‍ കണ്ടെത്തി ബ്ലോക്ക് ചെയ്യുന്നതില്‍ ശുഷ്കാന്തിയോടെ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഏറ്റു പറഞ്ഞ് ഫേസ്ബുക്ക്. പൂര്‍ണ്ണമായി വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ കഴിയാത്തതില്‍ ഫേസ്ബുക്ക് മാപ്പുപറഞ്ഞു.
മോഡറേറ്റ്സിന്റെ ശ്രദ്ധയില്‍ സമുദായങ്ങളെ ദ്വേഷിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും അവ ശ്രദ്ധിച്ചില്ല. അതുപോലെ ഒരു യുവതിയുടെ ചിത്രവും അതിനൊപ്പമുള്ള മോശമായ കമന്റുകളും റിപ്പോര്‍ട്ട് ചെയ്തിട്ടും നടപടി ഉണ്ടായില്ല. മതങ്ങളെ ഹപമാനിക്കുന്നതും വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായ പോസ്റ്റുകള്‍ക്കെതിരെ നിരന്തരമായി പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഫേസ്ബുക്ക് വേണ്ട നടപടികള്‍ എടുക്കാത്തതായി സ്വതന്ത്ര അന്വേഷണ സംഘമായ ‘പ്രോ പബ്ലിക്ക’ നടത്തിയ അന്വേഷണത്തില്‍ ശ്രദ്ധയില്‍ പെട്ടു. ഫേസ്ബുക്കില്‍ നിന്നും ഈ പോസ്റ്റുകള്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്തവര്‍ക്ക് മെസേജ് ലഭിച്ചിരുന്നു.
Post Your Comments