കൊച്ചി: ഡിജിറ്റല്‍ പേയ്മെന്റ് മേഖലയിലെ മുഖ്യ ദാദാക്കളായ പേനിയര്‍ സൊല്യൂഷന്‍സ് ഇനി പേസ്വിഫ് എന്ന പേരില്‍ അറിയപ്പെടും. പ്രമുഖ പേയ്മെന്റ് പ്രൊസസ്സ് കമ്പനിയായ ഗോസ്വിഫ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിനെ പൂര്‍ണ്ണമായും ഏറ്റെടുത്തതോടെയാണ് ഈ മാറ്റം. രണ്ട് കമ്പനികളുടെയും സംസ്കാരങ്ങളും മൂല്യങ്ങളും ഒരേപോലെ പ്രതിഫലിക്കുവാനാണ് പുനര്‍നാമകരണവും റിബ്രാന്ഡിങ്ങും ചെയ്യ്തിരിക്കുന്നത്.
ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് മേഖലയ്ക്ക് വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധിയ്ക്കുന്നതാണ് ഈ ചുവടുവയ്പ്പ്. ലോഗോയുടെ ചുവന്ന നിറം ശക്തി,ഉദ്ദേശം, പ്രവര്‍ത്തനം, നേതൃത്വം എന്നിവയെ പ്രതിധാനം ചെയ്യുന്നതാണ്. സോളിഡ് ഗ്രേ ഓരോ പങ്കാളിക്കും പേസ്വിഫ് നല്കുന്ന ഉറപ്പിനെ പ്രതിനിധാനം ചെയ്യുന്നു എന്ന് പേസ്വിഫ് മാനേജിങ്ങ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒ യുമായ പ്രഭു റാം പറഞ്ഞു.
Post Your Comments