തിരുവനന്തപുരം ; “മനസ്സില്‍പോലും ചിന്തിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് മന്ത്രി പ്രതികരിച്ചു എന്നാരോപിച്ച് നിലപാട് സ്വീകരിക്കുന്ന സഭയുടെ നടപടി നിര്‍ഭാഗ്യകരമാണെന്ന്” ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടി അമ്മയുടെ ഓഫീസ് അറിയിച്ചു.
”മരിച്ചവരുടെ എണ്ണം പെരുപ്പിച്ച് കാട്ടി ആനുകൂല്യങ്ങള്‍ വാങ്ങി എടുക്കുവാന്‍ മാത്രം ഹൃദയശൂന്യരല്ല സഭാനേതൃത്വം എന്നുള്ള അവരുടെ പ്രതികരണം കാണുകയുണ്ടായി. അതേസമയം കാണാതായവരുടെ എണ്ണം എത്ര എന്ന പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഓഖി ദുരന്തത്തിനു മുമ്പ് ബോട്ടില്‍ പോയവരെക്കുറിച്ച് കൃത്യമായി എണ്ണം പറയാന്‍ ഇപ്പോള്‍ സര്‍ക്കാരിന് കഴിയില്ലെന്നും ഓരോ ദിവസവും ആളുകള്‍ തിരികെ വന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും, ക്രിസ്തുമസ് കഴിഞ്ഞതിനു ശേഷമേ ഇക്കാര്യത്തില്‍ കൃത്യത ഉണ്ടാവുകയുള്ളൂ എന്നും മാധ്യമങ്ങളിലൂടെ എണ്ണം പെരുപ്പിച്ച് പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തരുതെന്നുമാണ്” മന്ത്രി ആവശ്യപ്പെട്ടത്.
“ദുരിതാശ്വാസത്തെക്കുറിച്ചുള്ള ചോദ്യത്തിന് അക്കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടതില്ല, സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ് . ഇതാണ് വസ്തുത എന്നിരിക്കെ പറയാത്ത കാര്യങ്ങളെക്കുറിച്ച് ആരോപണം നടത്തി പ്രതികരിക്കുന്ന രീതി ഉചിതമല്ലെന്ന്” മന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടി.
Post Your Comments