ന്യൂഡൽഹി: ഇന്ത്യൻ ബോക്സിംസിലെ മിന്നും താരമായ മേരി കോം ഇന്ത്യൻ ബോക്സിംഗ് ദേശീയ നിരീക്ഷക പദവി രാജിവച്ചു. നിലവിൽ മത്സരങ്ങളിൽ സജീവമായി തുടരുന്നവരെ ഈ പദവിയിലേക്കു പരിഗണിക്കേണ്ടെന്ന തീരുമാനത്തെ തുടർന്നാണ് മേരി കോം രാജി സമർപ്പിച്ചത്. ഈ വിഷയത്തിൽ പത്തു ദിവസം മുമ്പ് കേന്ദ്ര കായികമന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡുമായി സംസാരിച്ചതായി താരം വ്യക്തമാക്കി. ഇതിനെ തുടർന്നാണ് രാജിയെന്നും മേരി കോം അറിയിച്ചു.
മേരി കോം ഏഷ്യന്‍ ബോക്സിംഗിൽ തന്റെ അഞ്ചാം സ്വര്‍ണം സമീപകാലത്താണ് കരസ്ഥമാക്കിയത്. മുപ്പത്തിനാലുകാരിയായ മേരി കോം ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവും രാജ്യസഭാ എംപിയുമാണ്
Post Your Comments