തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി കാര്യത്തില്‍ ഉചിതമായ തീരുമാനം തക്കസമയത്ത് എടുക്കമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് ഹൈക്കോടതി തോമസ് ചാണ്ടിയുടെ ഹര്‍ജി തള്ളിയിരിന്നു. അതിന്റെ വിധി പഠിച്ച ശേഷം പ്രതികരിക്കാം. തോമസ് ചാണ്ടിയുടെ പാര്‍ട്ടിയായ എന്‍സിപി വിഷയത്തില്‍ തീരുമാനം എടുക്കും. എല്‍ഡിഎഫ് യോഗത്തില്‍ നിര്‍ണായക തീരുമാനം എടുക്കാന്‍ മുഖ്യമന്ത്രിയായ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്‍സിപിയുടെ തീരുമാനം വന്ന ശേഷം രാജി ഉണ്ടാകുമെന്ന സൂചനയാണ് മുഖ്യമന്ത്രി നല്‍കുന്നത്.
മന്ത്രിയുടെ ഹര്‍ജി പരിഗണിച്ച അവസരത്തില്‍ ഹൈക്കോടതി തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതം. തോമസ് ചാണ്ടി ദന്തഗോപുരത്തില്‍ നിന്നിറങ്ങി സാധാരാണക്കാരനെ പോലെ കോടതി നടപടികള്‍ നേരിടണമെന്നു കോടതി പറഞ്ഞിരുന്നു.
Post Your Comments