കശ്മീർ: ജമ്മു കാശ്മീരിലുണ്ടായ വെടി വയ്പ്പിൽ ഒരു ബി.എസ്.എഫ് ജവാന് വീരമൃത്യു. തപൻ മൊണ്ഡലാണ് മൃത്യു വരിച്ചത്. ജമ്മു കാശ്മീരിലെ സാംബ പ്രദേശത്താണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. സാംബ പ്രദേശത്തു ഇന്ന് രാവിലെ 9:30 നാണ് ആക്രണം അഴിച്ചു വിട്ടത്. യാതൊരു പ്രകോപനമില്ലാതെയാണ് അവർ വെടിയുതിർത്തതെന്നാണ് ഇന്ത്യൻ സൈന്യം പറയുന്നത്.
പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് സ്വദേശിയാണ് മരിച്ച മൊണ്ഡൽ (25). 9 മാസത്തിനിടയ്ക്ക് 105 തവണയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതെന്ന് ബിഎസ്എഫ് പറയുന്നു.
Post Your Comments