ബിജെപിക്കു എതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. തെരെഞ്ഞടുപ്പിന്റെ ഭാഗമായി രാഹുല്‍ ഗുജറാത്തില്‍ നടത്തുന്ന പര്യടനത്തിലാണ് രൂക്ഷ വിമര്‍ശനം. സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ളവരെ മോദി പിടികൂടിയോ എന്നു രാഹുല്‍ ഗാന്ധി ചോദിച്ചു. മോദി അധികാരത്തില്‍ എത്തിയിട്ട് മൂന്നു വര്‍ഷമായി. ഇതു വരെ എത്ര ആളുകളെ സ്വസ് ബാങ്കില്‍ അക്കൗണ്ടുള്ളതിന്റെ പേരില്‍ പിടികൂടാന്‍ മോദി സര്‍ക്കാരിനു സാധിച്ചു. ഗുജറാത്തിലെ ഭറൂച്ചില്‍ നടന്ന തെരെഞ്ഞടുപ്പ് റാലിയിലായിരുന്നു രാഹുലിന്റെ ഈ വിമര്‍ശനം.
രാജ്യത്തെ തകര്‍ത്ത നടപടിയാണ് നോട്ട് നിരോധനവും ജിഎസ്ടിയും. ഇപ്പോള്‍ ഇവിടെ വ്യവാസങ്ങള്‍ നടത്തുന്നതിനു കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. നിലവില്‍ ഗുജാറത്തില്‍ ഉള്ള 90 ശതമാനം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഉടമകള്‍ വലിയ ബിസിനസുകാരാണ്. ഇവിടെ വലിയ ഫീസാണ് ഈടാക്കുന്നത്. അതു കൊണ്ട് പാവപ്പെട്ടവര്‍ക്ക് അവിടെ പഠിക്കാന്‍ കഴിയുന്നില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments