2017ലെ ഭരണഭാഷാപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു ഭരണത്തിന്റെ വിവിധതലങ്ങളില്‍ മലയാളഭാഷയുടെ ഉപയോഗം സാര്‍വത്രികമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് കേരളസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഭരണഭാഷാപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച വകുപ്പായി സാംസ്കാരിക വകുപ്പിനെ തിരഞ്ഞെടുത്തു. 25000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. കോട്ടയമാണ് മികച്ച ജില്ല. 20000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് സമ്മാനം. ഭരണഭാഷാ ഗ്രന്ഥരചനാ പുരസ്കാരത്തില്‍ എ.ആര്.സ്മിതാ ശ്രേയസിനാണ് (അസിസ്റ്റന്റ്, സാമൂഹികനീതി വകുപ്പ്, കേരള വനിതാക്കമ്മീഷന്) ഒന്നാം സ്ഥാനം. ഭരണരംഗത്തെ കത്തിടപാടുകള്‍ എന്ന ഗ്രന്ഥത്തിനാണ് പുരസ്കാരം. 20000 രൂപയും ഫലകവും സത് സേവനരേഖയും ലഭിക്കും. മറ്റ് പുരസ്കാരങ്ങള്‍: ഭരണഭാഷാസേവന പുരസ്കാരം – ക്ലാസ് ഒന്ന് വിഭാഗം – കെ.സുദര്ശനന് (സ്പെഷ്യല്‍ സെക്രട്ടറി, ആസൂത്രണ സാമ്പത്തികകാര്യവകുപ്പ്, ഗവണ്മെന്റ് സെക്രട്ടേറിയറ്റ്) 20000 രൂപയും ഫലകവും സത് സേവനരേഖയുമാണ് പുരസ്കാരം.
ഭരണഭാഷാസേവന പുരസ്കാരം – ക്ലാസ് രണ്ട് വിഭാഗം- ഒന്നാം സ്ഥാനം- സുജിത.പി.എസ് (ലീഗല്‍ അസിസ്റ്റന്റ് ഗ്രേഡ്-ഒന്ന്, ജില്ലാ ഗവണ്മെന്റ് പ്ലീഡറുടെ ഓഫീസ്, തിരുവനന്തപുരം) 20000 രൂപയും ഫലകവും സത് സേവനരേഖയുമാണ് പുരസ്കാരം. രണ്ടാം സ്ഥാനം: കെ.പി.രാജേന്ദ്രന് (സീനിയര്‍ സൂപ്രണ്ട്, ജില്ലാ മെഡിക്കല്‍ ഓഫീസ് (ഭാരതീയ ചികിത്സാ വകുപ്പ്), കാസര്‍ഗോഡ്). 10000 രൂപയും ഫലകവും സത് സേവനരേഖയും ലഭിക്കും. ഭരണഭാഷാസേവന പുരസ്കാരം – ക്ലാസ് മൂന്ന് വിഭാഗം -ഒന്നാം സ്ഥാനം- അരുണ്‍കുമാര്‍.ആര്. (സീനിയര്‍ ക്ലാര്‍ക്ക്, ഗവ. എഞ്ചിനീയറിംഗ് കോളേജ്, ബാര്‍ട്ടണ്‍ഹില്‍, തിരുവനന്തപുരം) 20000 രൂപയും ഫലകവും സത്സേവനരേഖയും ലഭിക്കും. രണ്ടാം സ്ഥാനം: മഹേഷ്.സി.പി (ഒന്നാം ഗ്രേഡ് ഓവര്‍സിയര്‍, പിഐയു(പി.എം.ജി.എസ്.വൈ) സി ബ്ലോക്ക്, ദാരിദ്ര്യലഘൂകരണ വിഭാഗം, ജില്ലാ പഞ്ചായത്ത്, സിവില്‍ സ്റ്റേഷന്, കോഴിക്കോട്) 10000 രൂപയും ഫലകവും സത് സേവനരേഖയുമാണ് പുരസ്കാരം.
ഭരണഭാഷാസേവന പുരസ്കാരം – ക്ലാസ് മൂന്ന് വിഭാഗം (ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/ സ്റ്റെനോഗ്രാഫര്‍) -ഒന്നാം സ്ഥാനം- ശിവപ്രസാദ്.ബി, (എല്‍.ഡി.ടൈപ്പിസ്റ്റ്, ജില്ലാ പോലീസ് കാര്യാലയം, കൊല്ലം റൂറല്‍, കൊട്ടാരക്കര) 20000 രൂപയും ഫലകവും സത് സേവനരേഖയും ലഭിക്കും. രണ്ടാം സ്ഥാനം: എസ്.വി. പ്രമീള (കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്(സെലക്ഷന് ഗ്രേഡ്), നിയമ (ഔദ്യോഗികഭാഷാ പ്രസിദ്ധീകരണ സെല്‍) വകുപ്പ്, ഗവണ്മെന്റ് സെക്രട്ടറിയേറ്റ്) 10000 രൂപയും ഫലകവും സത് സേവനരേഖയുമാണ് സമ്മാനം.വിജയികള്‍ക്ക് നവംബര്‍ ഒന്നിന് നടത്തുന്ന ഭരണഭാഷാസമ്മേളനത്തില് മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരങ്ങള്‍ നല്‍കും.
Post Your Comments