Latest NewsNewsInternational

പാകിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്

 

വാഷിംഗ്ടണ്‍ : പാകിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്. ഭീകരതയെ അനുകൂലിക്കുന്ന ശൈലി മാറ്റിയില്ലെങ്കില്‍ പാക്കിസ്ഥാനെതിരെ കടുത്ത നടപടികള്‍ എടുക്കുമെന്ന മുന്നറിയിപ്പുമായി യുഎസ്. ‘വേണ്ടതെന്താണോ അതു ചെയ്യും’ എന്നായിരുന്നു പാക്കിസ്ഥാനെക്കുറിച്ചുള്ള ചോദ്യത്തിനു യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പറഞ്ഞത്. അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ച ജിം മാറ്റിസ്, കഴിഞ്ഞ ദിവസം പാക്ക്- ചൈന സാമ്പത്തിക ഇടനാഴിക്കെതിരെയും നിലപാടെടുത്തിരുന്നു.

ഇന്ത്യയില്‍ നിന്നു ഭീഷണിയുണ്ടെന്ന ഒഴിവ്കഴിവു പറഞ്ഞു പാക്കിസ്ഥാന്‍ ഭീകരര്‍ക്കു താവളമൊരുക്കുന്നതു തുടരുകയാണെന്നും ഉപരോധം അടക്കമുള്ള കര്‍ശന നടപടികളുണ്ടാകുമെന്നും യുഎസ് മുന്‍പും പറഞ്ഞിട്ടുണ്ട്. നയതന്ത്രതലത്തില്‍ ഒറ്റപ്പെടുത്തിയും അമേരിക്കയുമായുള്ള നാറ്റോ ഇതര സഖ്യകക്ഷിയെന്ന സ്ഥാനം ഇല്ലാതാക്കിയും പാക്കിസ്ഥാനെ പ്രയാസത്തിലാക്കുമെന്നാണ് കഴിഞ്ഞദിവസം ജിം മാറ്റിസ് ശക്തിയുക്തം ആവര്‍ത്തിച്ചത്.

നമ്മുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍, അവശ്യമായ എന്തു നടപടിയെടുക്കാനും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തയാറാണ്’- ഹൗസ് ആംഡ് സര്‍വീസസ് കമ്മിറ്റിക്കു മുന്‍പാകെ ദക്ഷിണേഷ്യ, അഫ്ഗാനിസ്ഥാന്‍ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കുകയായിരുന്നു മാറ്റിസ്. ഭീകരതയ്‌ക്കെതിരെ നടപടിയെടുക്കാത്ത പാക്കിസ്ഥാനെക്കുറിച്ചു കോണ്‍ഗ്രസ് അംഗം റിക് ലാര്‍സന്‍ ആശങ്കപ്പെട്ടപ്പോഴായിരുന്നു മാറ്റിസിന്റെ മറുപടി. അവര്‍ക്കെതിരെ അതിശക്തമായ നിരവധി സാധ്യതകള്‍ ഉപയോഗിക്കാനാകുമെന്നും മാറ്റിസ് വ്യക്തമാക്കി.

കഴിഞ്ഞ ഓഗസ്റ്റില്‍ ദക്ഷിണേഷ്യ നയം പ്രഖ്യാപിക്കവെ ട്രംപ് പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനമാണു നടത്തിയത്. ദീര്‍ഘകാലമായി യുഎസ് കാട്ടിയ സൗമനസ്യം ഇനിയില്ലെന്നും ഉഭയകക്ഷി ബന്ധം പഴയപോലെ തുടരില്ലെന്നും ട്രംപ് പറഞ്ഞു. ഹഖാനി നെറ്റ്വര്‍ക്ക് അടക്കമുള്ള ഭീകരസംഘടനകള്‍ക്കു സജീവ പിന്തുണ നല്‍കുന്ന കുറ്റകൃത്യമാണു പാക്ക് ഭരണകൂടം ചെയ്യുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button