KeralaLatest NewsNewsBusiness

പ്ലാസ്​റ്റിക്​ കാരിബാഗ് നിരോധനം; നടപ്പാക്കല്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​​െന്‍റ മാ​തൃ​ക ഉള്‍ക്കൊണ്ട് കേരളത്തില്‍ 50 മൈ​ക്രോ​ണി​ല്‍ താ​ഴെ​യു​ള്ള പ്ലാ​സ്​​റ്റി​ക്കി​​െന്‍റ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ ഒ​രു​ങ്ങു​ന്നു. 50 മൈ​ക്രോ​ണി​ല്‍ താ​ഴെ​യു​ള്ള പ്ലാ​സ്​​റ്റി​ക്കു​ക​ള്‍ നി​രോ​ധി​ക്കാ​നാ​ണ്​ തീ​രു​മാ​നം.

സംസ്ഥാനത്തെ എ​ല്ലാ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും ഇ​തു​മായി ബന്ധപ്പെട്ട നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ 2016ല്‍ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹ​രി​ത​കേ​ര​ള മി​ഷ​നി​ല്‍​പെ​ടു​ത്തി​യാ​ണ്​ നി​രോ​ധ​നം​ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ക. പ്ലാ​സ്​​റ്റി​ക്​ കാ​രി​ബാ​ഗു​ക​ള്‍​ക്ക്​ പൂര്‍ണമായ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തിയ തലസ്ഥാന കോ​ര്‍​പ​റേ​ഷ​ന്‍ നേടിയത് വമ്പിച്ച വിജയമാണ്. മുന്നറിയിപ്പില്ലാതെ പ്ലാ​സ്​​റ്റി​ക്​ കാ​രി​ബാ​ഗു​ക​ള്‍ പൂ​ര്‍ണ​മാ​യും നി​രോ​ധി​ക്ക​ണ​മെ​ന്ന തീ​രു​മാ​നം പൊ​ടു​ന്ന​നെ ജ​ന​ങ്ങ​ള്‍​ക്ക്​ ബു​ദ്ധി​മു​ട്ടാ​കും എ​ന്ന​തി​നാ​ലാ​ണ്​ തു​ട​ക്ക​ത്തി​ല്‍ 50 മൈ​േ​ക്രാ​ണ്‍ വ​രെ​യു​ള്ള പ്ലാ​സ്​​റ്റി​ക്​ നി​രോ​ധ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button