സ്കൂട്ടർ വിപണിയിൽ താരമായി ജൂപ്പിറ്റര്‍. 20 ലക്ഷം യൂണിറ്റ് ജൂപ്പിറ്ററുകളാണ് പുറത്തിറങ്ങി നാല് വര്‍ഷം കൊണ്ട് വിറ്റഴിഞ്ഞത്. ഇതോടെ സ്കൂട്ടർ വിപണിയിൽ ഹോണ്ട ആക്ടീവയ്ക്ക് കടുത്ത എതിരാളിയായി ജൂപ്പിറ്റർ മാറി. കഴിഞ്ഞവര്‍ഷം 10 ലക്ഷം യൂണിറ്റ് വിറ്റഴിച്ചപ്പോൾ ഇത്തവണ വിറ്റുവരവ് ഇരട്ടിയാക്കിയ റെക്കോർഡ് സ്വന്തമാക്കിയാണ് ടിവിഎസ് വിപണിയെ ഞെട്ടിച്ചത്.
110 സിസി എഞ്ചിനുള്ള ജൂപ്പിറ്റർ 7.8 ബിഎച്ച്പി കരുത്ത് നൽകി വാഹനത്തിന് കുതിപ്പേകുന്നു. 62 കിലോമീറ്റർ മൈലേജാണ് കമ്പനി വാഗ്ദാനം ചെയുന്നത്. മൈലേജ് കിട്ടുന്നതിനനുസരിച്ച് ഓടിക്കാനായി ഒരു ഇന്‍ഡിക്കേഷനും സ്കൂട്ടറിൽ നൽകിയിട്ടുണ്ട്. 55000 രൂപമുതലാണ് ജൂപ്പിറ്ററിന്റെ വിപണി വില. ഇപ്പോള്‍ പുറത്തിറക്കിയ ജൂപ്പിറ്റര്‍ ക്ലാസിക് എന്ന വെര്‍ഷനും മികച്ച പ്രതികരണം ലഭിച്ച് വിപണിയിൽ മുന്നേറുന്നു.
Post Your Comments