Latest NewsIndiaInternationalBusiness

ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറയുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെ ആശ്വാസമായി ലോക സാമ്പത്തിക ഫോറം റിപ്പോര്‍ട്ട്.

ന്യൂഡല്‍ഹി: ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറയുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെ ആശ്വാസമായി ലോക സാമ്പത്തിക ഫോറം(ഡബ്ല്യുഇഎഫ്) റിപ്പോര്‍ട്ട്. ലോക സമ്പദ്ഘടനയുടെ പട്ടികയിൽ ഇന്ത്യക്ക് 40താം സ്ഥാനമാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. ഇതോടെ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് പ്രതീക്ഷയ്ക്ക് വകനല്‍കുന്നതാണെന്നും റിപ്പോർട്ട് ചൂണ്ടി കാട്ടുന്നു. എല്ലാ അടിസ്ഥാന മേഖലകളിലും മികച്ച പ്രകടനം കാഴ്ചവെച്ചതിനാലാണ് ഇന്ത്യക്ക് വളര്‍ച്ചാസ്ഥിരത പ്രകടിപ്പിക്കാന്‍ സഹായിച്ചതെന്നും ഇന്ത്യയില്‍ ബിസിനസ് ചെയ്യണമെങ്കില്‍ കൈക്കൂലി കൊടുക്കണമെന്ന രീതിക്കു മാറ്റമില്ലെന്നും ലോക സാമ്പത്തിക ഫോറത്തിൽ പറയുന്നു.

സ്വിറ്റ്സര്‍ലന്‍ഡ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. യുഎസ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. ബ്രിക്സ് അംഗങ്ങളായ ചൈനയും റഷ്യയും ഇന്ത്യയ്ക്ക് മുകളിൽ വന്നപ്പോൾ ദക്ഷിണാഫ്രിക്കയെയും (61) ബ്രസീലിനെയും (80) ഇന്ത്യ പിന്നിലാക്കി. ദക്ഷിണേഷ്യയിലെ മാത്രം കണക്കു നോക്കുമ്പോൾ ഇന്ത്യയാണ് മുൻപന്തിയിൽ നിൽക്കുന്നത്.ഭൂട്ടാന്‍ (85), ശ്രീലങ്ക (85), നേപ്പാള്‍ (88), ബംദേശ് (99), പാക്കിസ്ഥാന്‍ (115) എന്നീ സ്ഥാനങ്ങൾ സ്വന്തമാക്കിയപ്പോൾ 27-ാം സ്ഥാനമാണ് ചൈന സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button