സിരുത്തേയ്ക്കു ശേഷം കാർത്തി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ധീരന്‍ അധികാരം ഒന്ന് . ചതുരംഗ വേട്ടൈ എന്ന ചിത്രമൊരുക്കിയ എച്ച്. വിനോദ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ധീരനില്‍ തിരുമാരന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് കാര്‍ത്തി അവതരിപ്പിക്കുന്നത് .കോളിളക്കം സൃഷ്ടിച്ച ഒരു സംഭവത്തിന്റെ ചലച്ചിത്ര ആവിഷ്ക്കാരമാണ് ഈ ചിത്രം. ഇന്ത്യയുടെ പല ഭാഗങ്ങളിലൂടെയും സഞ്ചരിക്കുന്ന കഥാ പശ്ചാത്തലമാണ് ചിത്രത്തിനുളളത്.
ചിത്രത്തെക്കുറിച്ചു സംവിധായകന് പറയാനുള്ളത് തികച്ചും വ്യത്യസ്തമായ കാര്യമാണ്. “സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കി ഷൂട്ടിംഗ് ലൊക്കേഷനുകള്‍ നിശ്ചയിച്ചതിനു ശേഷം കാര്‍ത്തിയോട് ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. കാരണം ഈ സിനിമയുടെ ചിത്രീകരണം നടത്താന്‍ ഉദ്ദേശിച്ചത് പ്രകൃതി രമണീയമായ സ്ഥലങ്ങളായിരുന്നില്ല . അവിടത്തെ കൊടും വെയില്‍, പൊടി പടലങ്ങള്‍, മാലിന്യങ്ങള്‍, കാലാവസ്ഥ എല്ലാം കൂടി മോശം അന്തരീക്ഷമായിരിക്കും.ഉത്തരേന്ത്യയിലെ മണലാരണ്യങ്ങളില്‍ മാത്രം ഒന്നര മാസത്തെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഞാന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ സിനിമ നല്ല രീതിയില്‍ വരാൻ എന്ത് ത്യാഗത്തിനും തയ്യാറാണെന്ന് കാർത്തി അറിയിച്ചു.
നാല്‍പ്പത്തിയഞ്ചു ദിവസം പൊരിവെയിലില്‍ ഇടവിടാതെയുള്ള ഷൂട്ടിംഗിനിടെ വെയില്‍ താങ്ങാനാവാതെ സെറ്റില്‍ പലരും ബോധം കെട്ട് വീണു. എന്നാല്‍ കാര്‍ത്തി വളരെ ലാഘവത്തോടെ
തിരുമാരനായി ജീവിക്കുകയായിരുന്നു. ദൃഢമായ ശരീരബലവും മനോബലവും ഇല്ലാത്ത ഒരു നടന് ഇത്തരത്തിലുള്ള സിനിമ ചെയ്യാന്‍ കഴിയില്ല.കാര്‍ത്തി കഥാപാത്രത്തിനു വേണ്ടി ശാരീരികവും മാനസികവുമായി തയ്യാറെടുപ്പുകൾ നടത്തിയ ശേഷമാണ് അഭിനയിക്കാൻ തുടങ്ങിയത്”.അദ്ദേഹത്തിന്റെ ആ അര്‍പ്പണബോധത്തെ പ്രശംസിച്ചാല്‍ മാത്രം പോരെന്നും സംവിധായകന്‍ പറയുന്നു.
രാഹുല്‍ പ്രീതി സിങ്ങാണ് ചിത്രത്തിൽ നായിക.ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറിൽ എസ്. ആര്‍.പ്രഭു,എസ്. ആര്‍. പ്രകാശ് ബാബു എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
Post Your Comments