കൊച്ചി: സിനിമാ മേഖലയെ ഇളക്കി മറിച്ച നടിയെ ആക്രമിച്ച സംഭവത്തില്‍ വീണ്ടും അറസ്റ്റിന് സാധ്യത. നാദിര്‍ഷയെ പോലീസ് പോലീസ് അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. നാദിര്‍ഷ സഹകരിച്ചാല്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു വിട്ടയക്കാനായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കം. അറസ്റ്റൊഴിവാക്കാന്‍ സാക്ഷിയാക്കുന്നതും പരിഗണിച്ചിരുന്നു. എന്നാല്‍ പോലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് നാദിര്‍ഷ കോടതിയെ സമീപിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍നിന്നു ഫോണ്‍ ചെയ്ത വിവരം നാദിര്‍ഷ മറച്ചുവച്ചെന്നും കൈമാറിയ ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്തതു പൂര്‍ണമല്ലെന്നും എഡിറ്റ് ചെയ്‌തെന്നും അന്വേഷണസംഘം വ്യക്തമാക്കി. നടനും സംവിധായകനും, ദിലീപിന്റെ ഉറ്റസുഹൃത്തുമായ നാദിര്‍ഷയെ അറസ്റ്റ് ചെയ്യാനാവശ്യമായ എല്ലാ തെളിവുമുണ്ടെന്ന ഉറച്ചനിലപാടിലാണ് അന്വേഷണസംഘം. കേസില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ നാദിര്‍ഷയെ ചോദ്യം ചെയ്‌തേ പറ്റൂവെന്നും പോലീസ് പറയുന്നു. തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നു നാദിര്‍ഷയുടെ നിലപാട് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദംനടക്കുമ്പോള്‍ പോലീസ് ശക്തമായി എതിര്‍ക്കും.
തെളിവുനശിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിന് എന്തുകൊണ്ട് നാദിര്‍ഷയെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് പോലീസിലെ ഉന്നതന്‍ വീണ്ടും അന്വേഷണ സംഘത്തോട് ആരാഞ്ഞതായും വിവരമുണ്ട്. നാദിര്‍ഷയുടെ പങ്ക് വ്യക്തമാകാന്‍ വീണ്ടും ചോദ്യം ചെയ്തശേഷം തീരുമാനിക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ മറുപടി. മുന്‍കൂര്‍ ജാമ്യഹര്‍ജി 13ന് പരിഗണിക്കാനിരിക്കേ അറസ്റ്റ് തടയണമെന്ന ആവശ്യം തള്ളി. നടി കാവ്യാ മാധവനോടും വീണ്ടും ചോദ്യം ചെയ്യലിനു വിധേയയാകാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണു സൂചന. കാവ്യയുടെ സൗകര്യമനുസരിച്ചുള്ള സമയം ഈയാഴ്ച അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസന്വേഷിക്കുന്ന സി.ഐ. സി.ഐ. ബൈജു പൗലോസ്പൗലോസ് കഴിഞ്ഞ ചൊവ്വാഴ്ച നാദിര്‍ഷയെ വിളിച്ചു പിറ്റേന്നു വൈകിട്ട് നാലരയ്ക്ക് ആലുവ പോലീസ് €ക്ലബില്‍ എത്താന്‍ ആവശ്യപ്പെട്ടിരുന്നു. ആദ്യത്തെ മൊഴിയും പിന്നീടു ലഭിച്ച തെളിവുകളും സാക്ഷിമൊഴികളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും വിശദീകരണം അറിയാനാണു വിളിപ്പിക്കുന്നതെന്നും സി.ഐ. അറിയിച്ചിരുന്നു. എന്നാല്‍ അറസ്റ്റിനു സാധ്യതയുണ്ടെന്ന് അഭിഭാഷകര്‍ സംശയിച്ചതോടെ നാദിര്‍ഷ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി, ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആശുപത്രിയിലുമായി.
Post Your Comments