ന്യൂഡൽഹി: ജോലി തേടി മറുനാടുകളിലേയ്ക്ക് ചേക്കേറുന്ന ഇന്ത്യക്കാരുടെ എണ്ണം വളരെ അധികമാണ്. ഇതിൽ തന്നെ കൂടുതല്‍ ഇന്ത്യക്കാര്‍ പോകുന്ന ഗള്‍ഫ് രാജ്യം യുഎഇയാണ്. സൗദി അറേബ്യയെയാണ് യുഎഇ പിന്തള്ളിയത്. ഉത്തര്‍പ്രദേശിനെ മറികടന്ന് ബിഹാര്‍ ഗൾഫിലേക്ക് കൂടുതല്‍ ആളുകൾ പോകുന്ന ഇന്ത്യന്‍ സംസ്ഥാനമായി. കേരളത്തിന് ഏഴാം സ്ഥാനമാണ്.
ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെ ഗള്‍ഫ് രാജ്യങ്ങളുടെ എമിഗ്രേഷന്‍ കണക്കുകളിലാണ് ഈ വിവരം പുറത്തു വന്നിരിക്കുന്നത്. യുഎഇ ഈ കാലയളവില്‍ 1.84 ലക്ഷം പേര്‍ക്കാണ് എമിഗ്രേഷന്‍ അനുമതി നല്‍കിയത്. ഇതില്‍ 74,778 ഇന്ത്യക്കാരാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള സൗദി 32,995 ഇന്ത്യക്കാര്‍ക്ക് വിസ നൽകി.
Post Your Comments