Latest NewsIndiaNews

ബാങ്കുകളില്‍നിന്ന് കടമെടുത്ത സ്വകാര്യ കമ്പനികളോട് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറയുന്നത്

ന്യൂഡല്‍ഹി: ബാങ്കുകളില്‍നിന്ന് വന്‍തുക കടമെടുത്ത കമ്പനികള്‍ തുക തിരിച്ചടയ്ക്കുക തന്നെ വേണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി . വന്‍തുക കുടിശിക വരുത്തിയ 12 വന്‍കിട സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതിന് പിന്നാലെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വായ്പാ കുടിശിക വരുത്തുന്ന വന്‍കിട സ്ഥാപനങ്ങള്‍ക്ക് എതിരെ രാജ്യത്ത് ആദ്യമായിട്ടാണ് നടപടിയുണ്ടാകുന്നതെന്ന് ജയറ്റ്‌ലി അവകാശപ്പെട്ടു. കുടിശിക വരുത്തിയ സംഖ്യ തിരിച്ചടയ്ക്കുകയോ അല്ലാത്തപക്ഷം കമ്പനിയുടെ ചുമതല മറ്റാര്‍ക്കെങ്കിലും കൈമാറുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്പനികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.

രണ്ട് ലക്ഷം കോടി രൂപയോളം വന്‍കിട സ്വകാര്യ കമ്പനികള്‍ വായ്പ ഇനത്തില്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ളതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button