തിരൂര്‍: തിരൂര്‍ സംഭവത്തില്‍ അക്രമമുണ്ടായാല്‍ വെടിവെക്കാന്‍ ഉത്തരവ്. ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷസാധ്യത നിലനില്‍ക്കുകയാണ്. ജില്ലയിലെ എല്ലാ പൊലീസ് ഓഫിസര്‍മാരും ആയുധം ധരിച്ചിരിക്കണമെന്നും ഐ.ജി എം.ആര്. അജിത്കുമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായും അന്വേഷണ ഘട്ടമായതിനാല്‍ കൂടുതല്‍ വെളിപ്പെടുത്തുന്നില്ലെന്നും ഐജി അറിയിച്ചു.
സംശയമുള്ളവരെ കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജില്ല പൊലീസ് മേധാവി ദേബേഷ്കുമാര്‍ ബെഹ്റയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഘത്തിലുള്‍പ്പെടുത്തേണ്ടവരെ അദ്ദേഹം തീരുമാനിക്കും.
ഫൈസല്‍ വധക്കേസിന്റെ പ്രതികാരമാണോ കൊലയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഐ ജി എം.ആര്. അജിത്കുമാര്‍ പറഞ്ഞു.
Post Your Comments