ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവരായിരിക്കും നമ്മളിൽ ചിലർ. ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവര്‍ നിര്‍ബന്ധമായും ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഓരോ അക്കൗണ്ടുകളിലും മിനിമം തുക നിലനിര്‍ത്തണമെന്നത് നിങ്ങളെ ബുദ്ധിമുട്ടിലാക്കും. മാത്രമല്ല ഉപയോഗിക്കാത്ത സേവിംഗ് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് നിലനിര്ത്താത്തതിലും പണം നല്‍കേണ്ടി വരും. ഇന്‍കം ടാക്സ് ഫയല്‍ ചെയ്യുന്നതിലും ഉപയോക്താവിന് പ്രയാസം അനുഭവപെടാൻ സാധ്യതയുണ്ട്. സേവിംഗ് അക്കൗണ്ടുകളില്‍ നിന്നും പതിനായിരം രൂപ വരെയുള്ള പലിശ വരുമാനത്തിന് നികുതി ഒഴിവുണ്ടെങ്കിലും എല്ലാ അക്കൗണ്ടുകളിലെയും പലിശ വരുമാനം മനസ്സിലാക്കി അടയ്ക്കുവാന്‍ ബുദ്ധിമുട്ടാണ്.
ഒന്നിലധികം അക്കൗണ്ട് ഉണ്ടെങ്കിൽ പല ബാങ്ക് അക്കൗണ്ടു നമ്പറും പിന് നമ്പറും ചിലപ്പോള്‍ മറന്നുപോകാറുണ്ട്. ഇത് മറ്റുള്ളവര്‍ക്ക് തട്ടിപ്പ് നടത്തുവാന്‍ എളുപ്പമാണ്. കൂടാതെ ഡെപ്പോസിറ്റുകളും ബാലന്‍സുകളും സ്റ്റേറ്റുമെന്റുമെല്ലാം സൂക്ഷിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടെന്നു വരാം. പാസ്ബുക്ക്, ചെക്ക്ബുക്ക്, എടി എം കാര്‍ഡ് എന്നിവ നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്. ഇതോടൊപ്പം തന്നെ ലോഗിന്‍ വിവരങ്ങള്‍ മറന്നു പോകുക എന്നിവയും പതിവാകും.
Post Your Comments