ന്യൂഡല്‍ഹി : വിദേശ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട രാജ്യമായി ഇന്ത്യ മുന്നേറുന്നു. രാജ്യത്തേയ്ക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം ഉയര്‍ന്നെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെയുള്ള മാസത്തെ കണക്കനുസരിച്ച സഞ്ചാരികളുടെ എണ്ണത്തില്‍ 15 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
വിദേശീയര്‍ക്ക് ഇ-വിസ സംവിധാനം ഏര്‍പ്പെടുത്തിയത് സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നതിന് പ്രധാന കാരണമായി കണക്കാക്കുന്നു. ജൂലൈയില്‍ ഇന്ത്യയിലെത്തിയ 7.88 ലക്ഷം വിദേശസഞ്ചാരികളില്‍ കൂടുതല്‍ ബംഗ്ലാദേശില്‍ നിന്നാണ്. പിന്നെ അമേരിക്ക -16.26 ശതമാനം , യു.കെ-10.88 ശതമാനം, ഫ്രാന്‍സ്-3.01 ശതമാനം ഇങ്ങനെയാണ് ഇന്ത്യയിലെത്തിയ വിദേശ സഞ്ചാരികളുടെ കണക്ക്.
Post Your Comments