ദേവികുളം: നായനാര്‍ സ്മാരകത്തിന് ഫണ്ട് സ്വരൂപിക്കുന്നതിനായുള്ള പിരിവിനെത്തിയ പ്രവര്‍ത്തകരെ സബ് കളക്ടർ പുറത്താക്കി. ആര്‍ഡിഒ ഓഫീസ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണപ്പിരിവ് നടത്താനുള്ള സ്ഥലമല്ലെന്ന് സബ് കളക്ടർ വിആര്‍ പ്രേംകുമാര്‍ വ്യക്തമാക്കി. സിപിഎം ജില്ലാ കമ്മിറ്റി അംഗം ആര്‍ ഈശ്വരന്‍, ദേവികുളം ലോക്കല്‍ സെക്രട്ടറി ജോബിജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചോളം പേരടങ്ങുന്ന സംഘത്തെയാണ് പുറത്താക്കാൻ സബ് കളക്ടർ നിർദ്ദേശം നൽകിയത്.
തുടർന്ന് പിരിവ് നടത്താന്‍ അനുവദിക്കാതെ തങ്ങളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ ദേവികുളത്ത് പ്രതിഷേധ പ്രകടനം നടത്തി. ഓഫീസിൽ പിരിവു പറ്റില്ലെന്ന് കളക്ടർ ആണ് പറഞ്ഞതെങ്കിലും പുറത്താക്കിയ ഗൺ മാനെതിരെയായിരുന്നു സിപിഎം പ്രവർത്തകരുടെ പ്രതിഷേധം. ഗൺമാനെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധ പ്രകടനം.
Post Your Comments