Latest NewsNewsInternationalGulf

മരുഭൂമിയില്‍ നഗരം നിര്‍മിക്കാനൊരുങ്ങി സൗദി

റിയാദ്: സൗദി അറേബ്യയുടെ സമ്പദ്ഘടനയെ പിടിച്ചു നിര്‍ത്തിയത് എണ്ണ വിപണിയായിരുന്നു. അരനൂറ്റാണ്ടായി സൗദിയുടെ സമ്പദ്ഘടനയില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന എണ്ണ വിപണി ഇപ്പോള്‍ അത്ര നേട്ടം നല്‍കുന്നില്ല. ഇതിനെ തുടര്‍ന്നു പുതിയ സാധ്യതകള്‍ തേടുകയാണ് സൗദി. പ്രകൃതി സമ്പത്തായ മരുഭൂമിയേയും മണലിനേയും പരമാവധി ഉപയോഗപ്പെടുത്തി നേട്ടം കൊയ്യാനാണ് സൗദിയുടെ നീക്കം.

സൗദിയിലെ മരുഭൂമികളില്‍ക്ക് ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്ററുകളോളം വ്യാപതിയുണ്ട്. ഇവിടെ ആധുനിക നഗരനിര്‍മാണമാണ് സൗദി ലക്ഷ്യമിടുന്നത്. ബെല്‍ജിയത്തേക്കാളും വലുപ്പമുള്ള ഒരു നഗരം മരുഭൂമിയില്‍ സൃഷ്ടിക്കുമെന്ന് കഴിഞ്ഞമാസം സൗദി സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരുന്നു. മോസ്‌കോ നഗരത്തോളം വലുപ്പമാണ് ആ നഗരത്തിനു പ്രതീക്ഷിക്കുന്നത്. സാമ്പത്തിക നഗരങ്ങള്‍ എന്ന പേരിലാണ് ഈ നഗരങ്ങള്‍ അറിയപ്പെടുക. ടൂറിസം, വ്യവസായം, സൈനികം, വിനോദം തുടങ്ങിയവയെ പ്രത്യേക സോണുകളാക്കി തിരിച്ചാണ് നഗരം നിര്‍മ്മിക്കുക. പത്ത് ബില്ല്യന്‍ ഡോളര്‍ ചിലവിടുന്ന ഒരു സാമ്പത്തിക ജില്ലയാണ് ലക്ഷ്യം. സൗദിയുടെ വിഷന്‍ 2030ന്റെ ഭാഗമായാണ് നഗര നിര്‍മാണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button