ഇന്ത്യയിലെ ക്രൂയിസർ ബൈക്ക് നിരയിൽ തിളങ്ങി നിൽക്കുന്ന ബജാജ് അവെഞ്ചറിന് ഒരു കടുത്ത എതിരാളിയെ ഇന്ത്യയിൽ അവതരിപ്പിക്കാൻ സുസുക്കി ഒരുങ്ങുന്നു. ഇൻഡൊനീഷ്യ, ചൈന, വിയറ്റ്നാം തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ അവതരിപ്പിച്ച എന്‍ട്രി ലെവല്‍ സ്മോള്‍ ചോപ്പര്‍ ജിഇസഡ് (GZ) 150 ഈ വര്‍ഷം ദീപാവലി ഉത്സവസീസണിയിലായിരിക്കും സുസുക്കി ഇന്ത്യയിൽ അവതരിപ്പിക്കുക.
ക്ലാസിക് രൂപത്തില്‍ ബജാജ് അവേഞ്ചറിനെക്കാള് ഒരുപടി മുകളിലായിരിക്കും ജിഇസഡ് (GZ) 150െന്റ സ്ഥാനം. 2250 എംഎം നീളവും 900 എംഎം വീതിയും 1160 എംഎം ഉയരവും 1460 എംഎം വീല്‍ബേസും 150 എംഎം ഗ്രൗണ്ട് ക്ലിയറന്സം 137 കിലോ ഗ്രാം ഭാരമുള്ള ഈ ബൈക്കിന്റെ 710 എംഎം സീറ്റ് ഹൈറ്റ് മെച്ചപ്പെട്ട റൈഡിങായിരിക്കും നൽകുക.
149 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിന് പരമാവധി 8000 ആര്‍പിഎമ്മില്‍ 15.4 ബിഎച്ച്പി കരുത്തും 6000 ആര്‍പിഎമ്മില്‍ 11.2 എന്‍എം ടോര്‍ക്കും നൽകി ജിഇസഡിനെ കരുത്തനാക്കുന്നു. മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 16 ഇഞ്ചുമുള്ള ടയറുകളെ റോഡിൽ പിടിച്ചു നിർത്താൻ മുന്നില്‍ സിംഗിള്‍ ഡിസ്ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണ് കമ്പനി നൽകിയിരിക്കുന്നത്.
അതോടൊപ്പം തന്നെ സിറ്റിയില്‍ 40-45 കിലോമീറ്ററും ഹൈവേയില്‍ 45-50 കിലോമീറ്ററും ഇന്ധനക്ഷമത പ്രതീക്ഷിക്കാം ജിക്സര്‍ സീരീസിനൊപ്പം കുറഞ്ഞ വിലയിൽ നിരത്ത് കീഴടക്കാൻ എത്തുന്ന ജിഇസഡ് (GZ) 150ന് ഏകദേശം 75000-80000 രൂപയായിരിക്കും ഡല്‍ഹി എക്സ്ഷോറൂം വില.
Post Your Comments