ന്യൂ ഡൽഹി ; ലംബോർഗിനിയെ മറികടക്കാൻ സ്വിഫ്റ്റ് ഡിസയറിന്റെ ശ്രമം പുറകിൽ വന്ന യാത്രക്കാരന് ദാരുണാന്ത്യം. ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്. അതിവേഗത്തിൽ സഞ്ചരിച്ച ലംബോര്‍ഗിനിയെ മറികടക്കാന്‍ സ്വിഫ്റ്റ് ഡിസയർ ഡ്രൈവര്‍ ശ്രമിച്ചതാണ് പുറകിൽ വന്ന യാത്രക്കാരന്റെ ജീവൻ നഷ്ടപ്പെടാൻ കാരണം. അതേസമയം റോഡിന്റെ ഇടുവശത്തുകൂടി സഞ്ചരിക്കുകയിരുന്ന ബൈക്ക് യാത്രക്കാരന് അത്ഭുതകരമായി രക്ഷപ്പെട്ടു.
അപകടവുമായി ബന്ധപ്പെട്ട വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ആദ്യ ലെയിനില്ക്കൂടി പോയ ഡിസൈർ ലംബോര്‍ഗിനിയെ മറികടക്കാൻ അമിതവേഗതയിലെത്തി വാഹനത്തിന്റെ വലതുവശത്ത് തട്ടാന്‍ ശ്രമിച്ചു. ഇടി ഒഴിവാക്കുന്നതിനായി ലംബോര്‍ഗിനി ഡ്രൈവർ ഇടതുവശത്തേക്ക് വെട്ടിച്ചതോടെ മൂന്നാം ലെയിനില്‍ വന്ന മാരുതി ഈക്കോയിലില് ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ഈക്കോ സമീപത്തുള്ള കാട്ടിലേക്ക് പലതവണ തലകീഴായി മറിയുന്നതും, ലംബോര്‍ഗിനിയും ഡിസൈറും നിര്‍ത്താതെ പോകുന്നതുമായ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.
ഇക്കോ ഡ്രൈവർ ഈസ്റ്റ് ദില്ലി മാന്ഡവാലി സ്വദേശി അസദ് അഹമ്മദിനെ(28) ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് നഷ്ടപ്പെട്ടിരുന്നു. അപകട സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഡീസൈറിന്റെ ഡ്രൈവറെ ബുലന്ദശഹറില്‍ നിന്ന് അറസ്റ്റ് ചെയ്തെങ്കിലും ലംബോര്ഗിനിഡ്രൈവറെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
Post Your Comments