Latest NewsAutomobile

ഹോണ്ടയുടെ ഒരു കാർ ഇന്ത്യ വിടാനൊരുങ്ങുന്നു

ഹോണ്ടയുടെ ഒരു കാർ ഇന്ത്യ വിടാനൊരുങ്ങുന്നു. മള്‍ട്ടി പര്‍പ്പസ് വാഹനമായ മൊബീലിയോയുടെ നിര്‍മാണം ഇന്ത്യയിൽ ഹോണ്ട  അവസാനിപ്പിച്ചതായി റിപ്പോർട്ട്. 2014 ൽ മാരുതി എര്‍ട്ടിഗയോട് മത്സരിക്കാനെത്തിയ മൊബീലിയോക്ക് വിപണിയിൽ പിടിച്ച് നിൽക്കാനാകാത്തതിനാലാണ് നിർമാണം നിർത്തിയെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇതുവരെ കമ്പനി നൽകിയിട്ടില്ല. കഴിഞ്ഞ ദിവസം ജിഎസ്ടി പശ്ചാത്തലത്തില്‍ പുതുക്കി വില നിശ്ചയിച്ച ഹോണ്ട നിരയിലും മൊബീലിയോയ്ക്ക് സ്ഥാനം ഇല്ലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button