KeralaLatest NewsNews

 പ്രധാന അധ്യാപകര്‍ക്ക് പിണറായിയുടെ കത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലെയും  പ്രധാന അധ്യാപകര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്. സര്‍ക്കാര്‍ നടപ്പാക്കുന്ന ശുചീകരണ യജ്ഞത്തില്‍ വിദ്യാര്‍ത്ഥി പങ്കാളിത്തം ഉറപ്പുവരുത്താന്‍ ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ക്ക് കത്തയച്ചത്.സംസ്ഥാന വ്യാപകമായി നടക്കുന്ന ശുചീകരണ യജ്ഞം ലക്ഷ്യമിടുന്നത് പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതാണ്.

വിദ്യാലയങ്ങളില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ സമീപ പ്രദേശത്തും നടക്കുന്ന പ്രവര്‍ത്തനങ്ങളിലും വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കണമെന്ന് പിണറായി കത്തിലൂടെ അഭ്യര്‍ത്ഥിക്കുന്നു. ജൂണ്‍ 27,28,29 തീയതികളിലാണ് സംസ്ഥാനവ്യാപകമായി ശുചീകരണ യജ്ഞം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button