CinemaLatest NewsNews

അന്താരാഷ്ട്ര ചലച്ചിത്രോത്സവമോ, ക്യാമ്പസ് ഫിലിം ഫെസ്റ്റിവലോ?

തിരുവന്തപുരത്തു പുരോഗമിക്കെ അതിന്റെ നിലവാരത്തെ ചോദ്യം ചെയ്തു സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തി. ഇത് അന്താരാഷ്ട്ര ചലച്ചിത്രോത്സവമോ, ക്യാമ്പസ് ഫിലിം ഫെസ്റ്റിവലോ? എന്ന് ചോദിച്ചാണ് സംവിധയകൻ തന്റെ രോക്ഷം വെളിപ്പെടുത്തിയത്. ഒരു ക്യാമ്പസ് ഫിലിം ഫെസ്റ്റിവലോ എന്ന് സംശയം തോന്നത്തക്ക വിധത്തിൽ നിലവാരം കുറഞ്ഞ ചിത്രങ്ങൾ മത്സരത്തിൽ കടന്നു കൂടിയിട്ടുണ്ടെന്നും അത് എങ്ങനെയാണു കടന്നു കൂടിയത് എന്ന് തനിക്കറിയില്ല എന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം അറിയിച്ചു.

മൂന്നു ഡോക്യൂമെന്ററികളെ മത്സരത്തിൽ പ്രദർശിക്കാൻ അനുമതി നിഷേധിച്ചുകൊണ്ടുള്ള വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ വിലക്കിലൂടെ മുൻ വർഷങ്ങളിലേക്കാൾ കൂടുതൽ ശ്രദ്ധയാകർഷിക്കുവാൻ ഇത്തവണ മേളക്കു കഴിഞ്ഞിരുന്നു. രോഹിത്ത് വെമുല, കശ്മീര്‍, ജെഎന്‍യു വിഷയങ്ങള്‍ പ്രതിപാദിക്കുന്ന ഡോക്യുമെന്ററികള്‍ക്ക് കേന്ദ്രം ഏര്‍പ്പെടുത്തിയ പ്രദര്‍ശനവിലക്കിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. വിദ്യാര്‍ഥി കൂട്ടായ്മകള്‍ പ്രതിക്ഷേധാത്മകമായി ഡോക്യുമെന്ററികളുടെ പ്രദര്‍ശനങ്ങളും നടത്തിയിരുന്നു. നാലു ദിവസങ്ങളിലായി തുടർന്ന് വരുന്ന മേള നാളെ സമാപിക്കും.

shortlink

Post Your Comments


Back to top button