പെണ്‍കുട്ടികള്‍ ഒരു പുരുഷനെ ആദ്യമായി കാണുമ്പോള്‍ ശ്രദ്ധിക്കുന്ന കുറച്ച് കാര്യങ്ങള്‍ ഉണ്ട്. ഇത് സ്ത്രീകളിൽ നിങ്ങളെക്കുറിച്ച് മതിപ്പുണ്ടാക്കും. ഒരു പെണ്‍കുട്ടി നിങ്ങളെ ആദ്യമായി കാണുന്ന നിമിഷം നിങ്ങളുടെ ഫിസിക്കല്‍ അപ്പിയറന്‍സ് ശ്രദ്ധിക്കാറുണ്ട്. ഇതില്‍ നിങ്ങളുടെ ഉയരവും, ഫീച്ചേഴ്‌സും, താടിയും, മുടിയും, കണ്ണുകളുമെല്ലാം ഉള്‍പ്പെടും. അടുത്ത നിമിഷങ്ങളിൽ നിങ്ങളുടെ സ്റ്റൈൽ സെൻസ് ശ്രദ്ധിക്കും.
ധീരതയും സത്യസന്ധതയും ആത്മവിശ്വവും ഉള്ള പുരുഷനെയാണ് പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നത്. അവന് സ്വന്തമായി കാഴ്ചപ്പാടുകളും അഭിപ്രായവും ഉണ്ടായിരിക്കണം. നിങ്ങളുടെ കൂടിക്കാഴ്ചയില്‍ അവളുടെ ആകർഷിക്കുന്ന രീതിയിൽ സംസാരിച്ചില്ലെങ്കിൽ നിങ്ങളൊരു ബോറന്‍ ആണെന്ന് അവള്‍ വിലയിരുത്തും.നന്നായി തമാശകള്‍ പറയുന്ന പുരുഷന്മാരെ പെണ്‍കുട്ടികള്‍ക്ക് വളരെ ഇഷ്ടമാണ്. അങ്ങനെയുള്ള പുരുഷന്മാരുമായി ഇടപെടുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം അനുഭവപ്പെടും. കൂടാതെ പെൺകുട്ടികളെ ബഹുമാനിക്കാൻ കഴിയുന്ന പുരുഷനാണോ എന്നും നിങ്ങളിൽ അവർ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ്.
Post Your Comments