മുംബൈ: കര്‍ഷകരുടെ പ്രതിഷേധങ്ങള്‍ക്ക് പരിഹാരമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. മഹാരാഷ്ട്രയിലെ കര്‍ഷകരുടെ കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ ദിവസങ്ങളായി പ്രതിഷേധം നടത്തിവരികയായിരുന്നു.
സമരം നടത്തിവന്ന കര്‍ഷകരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്നും ഇതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ജൂണ്‍ 12 മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന സമരം പിന്‍വലിക്കുന്നതായി കര്‍ഷകര്‍ പറഞ്ഞു.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാമെന്നും ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നും സര്‍ക്കാര്‍ വാക്കു നല്‍കിയിട്ടുണ്ട്. അവര്‍ അത് നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ജൂലൈ 25 മുതല്‍ കൂടുതല്‍ ശക്തമായ സമരം ആരംഭിക്കുമെന്നും കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയ രാജു ഷെട്ടി പറഞ്ഞു.
Post Your Comments